ചേലെഴും കണ്ണന്റെ പൊന്നരഞ്ഞാണം,
കണിക്കൊന്നയായ് പൂത്തുലയവേ,
മനസിലൊരുനൂറു മഞ്ഞക്കണിക്കൊന്ന,
വിരിഞ്ഞതുപുഞ്ചിരിയായ് പകരവേ,
നിറഞ്ഞ കാന്തിയും സമൃദ്ധിയും ഈശനേ-
വര്ക്കുമളവറ്റു ചൊരിയവേ,
കണികണ്ടു കണ്കുളിര്ന്നു, പൂത്തിരി
കത്തിച്ചു വിഷുനാമേവരും കൊണ്ടാടവേ,
നേരുന്നാശംസകളെന്റെ കൂട്ടുകാരേവര്ക്കും,
നന്മനിറഞ്ഞൊരുവത്സരം നിങ്ങള്ക്കുമായിടട്ടെ!

Comments