മഹാന്മാരുടെ മൊഴികള്‍ ഭാഗം-2

  • "നെയ്തുകാരന്‍ തുണിനെയ്യുന്നതു പോലെയാണു എട്ടുകാലി വലകെട്ടുന്നതു്‌. ശില്പി ശില്പമുണ്ടാക്കുന്നതു പോലെയാണു്‌ തേനീച്ച കൂടുകൂട്ടുന്നതു്‌. പക്ഷേ ഏറ്റവും മോശക്കാരനായ ശ്ല്പിയേയും ഏറ്റവും വിദഗ്ദ്ധനായ തേനീച്ചയേയും വേര്‍തിരിക്കുന്നതു്‌, ശില്പി യഥാര്‍ത്ഥത്തില്‍ ശില്പമുണ്ടാക്കുന്നതിനു മുമ്പുതന്നെ ഭാവനയില്‍ അതു കാണുന്നു എന്നതാണു്‌."-കാള്‍ മാര്‍ക്സ്
  • "ചിലര്‍ മഹാന്മാരായി ജനിക്കുന്നു;ചിലര്‍ മഹാന്മാരാകുന്നു. ചിലരുടെ മേല്‍ മഹത്വം അടിച്ചേല്പിക്കപ്പെടുന്നു."-ഷേക്‌സ്പിയര്‍
  • "തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണു്‌; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണു്‌; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണു്‌." - തോമസ് മുള്ളര്‍
  • "മറ്റൊരാള്‍ക്കു വളര്‍ത്തിയെടുക്കാവുന്ന ഒന്നല്ല കുലീനത . അതു്‌ നമ്മുടെയുള്ളില്‍ സ്വയം വളര്‍ന്നു വരേണ്ടതാണു്‌ "- ടെന്നിസന്‍
  • "ശരി നിങ്ങളുടെ പക്ഷത്താണെങ്കില്‍ നിങ്ങള് അരിശപ്പെടേണ്ട കാര്യമില്ല. തെറ്റു്‌ നിങ്ങളുടെ ഭാഗത്താണെങ്കില്‍ അരിശപ്പെടുന്നതു്‌ നിങ്ങള്‍ക്കു നഷടവുമാണു്‌."- സി.എഫ്.ആന്‍ഡ്രൂസ്
  • "നന്നായി ഉറങ്ങണമെന്നുള്ളവര്‍ അന്യരെപ്പറ്റി ഉള്ളില്‍ വിദ്വേഷവുമായി നടക്കുകയില്ല "- ലോറന്‍സ് സ്റ്റേണ്‍
  • "സ്വാതന്ത്ര്യത്തോടുള്ള സ്നേഹം മറ്റുള്ളവരോടുള്ള സ്നേഹമാണു്‌. അധികാരസ്നേഹമാകട്ടെ, തന്നോടുതന്നെയും"- വില്യം ഹാഡ് ലിറ്റ്
  • "ജീവിച്ചിരിക്കുന്നവര്‍ ആദരവിനു കടപ്പെട്ടിരിക്കുന്നു; മരിച്ചവരോ സത്യമല്ലാതെ ഒന്നും തന്നെ ആവശ്യപ്പെടുന്നില്ല." - വോള്‍ട്ടയര്‍
  • "സത്യം എത്രതന്നെ ചവിട്ടിമെതിയ്ക്കപ്പെട്ടാലും ഉയിര്‍ത്തെഴുന്നേല്ക്കുന്നു."- ബ്രയന്റ്
  • "കമിതാക്കളുടെ കോപം പ്രേമത്തിന്റെ ശക്തി കൂട്ടുന്നു."- പബ്ലീലിയസ് സൈറസ്
  • "പ്രായം ചെല്ലുന്തോറും നമ്മുടെ പരിമിതി കൂടുതല്‍ മനസ്സിലാകുന്നു."- ഫൌസേ
  • "ജീവിതം തന്നെ ഒരു പാഠശാലയാണു്‌. പഠിക്കനുള്ള പല വിഷയങ്ങളും അവിടെയുണ്ട്."- മാക്സിം ഗോര്‍ക്കി
  • "ബുദ്ധിമാന്മാര്‍ക്കു്‌ അനുഭവങ്ങള്‍ അദ്ധ്യാപകരാണു്‌."- ഷേക്സ്പിയര്‍
  • "ആശയങ്ങള്‍ ഉണ്ടാക്കുക എന്നതു്‌ പൂക്കള്‍ ശേഖരിക്കലാണു്‌. ചിന്തിക്കുന്നതാകട്ടെ, അവയെ മാലകോര്‍ക്കുന്നതും" - സ്വെറ്റ്ലൈന്‍
  • "നല്ല മനുഷ്യന്‍ സ്നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും" - അരിസ്റ്റോട്ടില്‍
  • "മടിയന്മാരുടെ പ്രവൃത്തിദിവസവും മൂഢന്മാരുടെ പ്രവൃത്തിദിവസവും എന്നും നാളെയായിരിക്കും" - യുങ്
  • "മിക്ക ആനന്ദവും പൂക്കള്‍ പോലെയാണു്‌. പറിച്ചുകഴിയുമ്പോള്‍ നശിക്കുന്നു." - യുങ്
  • "ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള വ്യത്യാസം തന്നെയാണു്‌ വിദ്യാഭാസം ഉള്ളവരും അതില്ലാത്തവരും റ്റമ്മിലുള്ലതു്‌ "- അരിസ്റ്റോട്ടില്‍
  • "ദൈവം എല്ലാം നന്നായി സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യന്‍ ഇടപെടുമ്പോള്‍ അവ തിന്മയുള്ളതായി മാറുന്നു" - റൂസ്സോ
  • "സ്വാര്‍ത്ഥത മൂലം പുരുഷനു തെറ്റു പറ്റുന്നു; ദുര്‍ബലയായതിനാല്‍ സ്ത്രീക്കും" - റുസ്റ്റല്‍
  • "രണ്ടു ലോകങ്ങള്‍ ഉണ്ട്. വരകളും കുറികളും കൊണ്ട് അളക്കാവുന്ന ലോകം ആദ്യത്തേതു, ഹൃദയവും ഭാവനയും കൊണ്ട് അനുഭവവേദ്യമാകുന്ന ലോകം രണ്ടാമത്തേതു്‌ "- ലേ ഹണ്ടര്‍
  • “ഒഴുകുന്ന വെള്ളത്തില്‍ കൂര്‍ത്തുമൂര്‍ത്ത കല്ലുകളില്ല. എന്നിട്ടും അവ മഹാശിലകളെ ഖണ്ഡീച്ചു കളയുന്നു.”- ലാവൊത്സെ
  • “കലഹിക്കുന്ന ഓരോന്നുമായി കലഹിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അവസാനമുണ്ടാകില്ല”- വില്യം പെന്‍
  • “ആരോഗ്യമുള്ള ശരീരം ആത്മാവിനു അതിഥി മുറിയാണു്. അനാരോഗ്യമുള്ള ശരീരമോ ജയിലും”-ബേക്കണ്‍
  • “ഭാവിയുടെ എറ്റവും നല്ല പ്രവാചകന്‍ ഭൂതകാലമാണു്”-ഷെര്‍മാന്‍
  • "പരിക്കുകള് നമ്മെ പാഠം പഠിപ്പിക്കുന്നു"- ബഞ്ച്മിന് ഫ്രാന്ക്ളിനന്‍.
  • "ഞാന് ചോക്ലേറ്റുകളിലല്‍ മരണം കാണുന്നു"- ഗാന്ധിജി.
  • "അമിതമായ തീറ്റക്കൊതി, യുദ്ധങ്ങളുടെ മൂല കാരണം".
  • "വിവേകികള് മരിച്ചവരെ പറ്റിയൊ ജീവിച്ചിരിക്കുന്നവരെക്കുറിച്ചൊ ദു:ഖിക്കുന്നില്ല"- ഭഗവത് ഗീത

Comments