Advertise Here

Books 4 U

Welcome

Welcome to PSC Malayalam Questions and Answers Site. This site is related with Kerala PSC Helper.Com You can get General Knowledge Questions in Malayalam from this site. You can Comment/inform me whether the information given here is wrong. I can check and Correct whether it is Wrong. Kuduthal Arivu Kuiduthal Markku that is the slogan of this site. Thanks for Your Visit

Translate

Archive

Days Old

Powered by Blogger.

05/10/2011

'മാതൃഭൂമി' സാഹിത്യപുരസ്‌കാരം സുകുമാര്‍ അഴീക്കോടിന്


കോഴിക്കോട്:ഈ വര്‍ഷത്തെ (2011 )മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് സാഹിത്യനിരൂപകനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ. സുകുമാര്‍ അഴീക്കോട് അര്‍ഹനായി. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. 
വിഷ്ണുനാരായണന്‍ നമ്പൂതിരി അധ്യക്ഷനും ഡോ. കെ.എസ്. രവികുമാര്‍, ഡോ. ഖദീജാ മുംതാസ്എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്ത്. 

കേരളത്തിന്റെ സാംസ്‌കാരിക മനഃസാക്ഷി എന്ന് വിശേഷിപ്പിക്കാവുന്ന എഴുത്തുകാരനാണ് പ്രൊഫ. സുകുമാര്‍ അഴീക്കോടെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി. പ്രഭാഷണത്തിലൂടെയും എഴുത്തിലൂടെയും നിരന്തരമായി സമൂഹത്തെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും വിചാരണ ചെയ്യുകയുമാണ് അദ്ദേഹം. യൗവനോദയത്തോടെത്തന്നെ എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിത്തീര്‍ന്ന അഴീക്കോട്, കഴിഞ്ഞ ഏഴു ദശകത്തിലേറെയായി കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ പൂര്‍ണസമര്‍പ്പണത്തോടെ മുഴുകിയിരിക്കുന്നു. 

സംസ്‌കൃതത്തിലും ഇംഗ്ലീഷിലുമുള്ള അഗാധപാണ്ഡിത്യവും ആ ഭാഷകളിലെ സാഹിത്യചിന്തകളിലുള്ള ഗാഢപരിജ്ഞാനവും സാഹിത്യവിമര്‍ശനത്തില്‍ അദ്ദേഹത്തെ അനുപമനാക്കി. എന്നാല്‍, പാണ്ഡിത്യത്തിന്റെ തടവറ ഭേദിച്ച് നവചിന്തയുടെയും പുതുകല്പനകളുടെയും പ്രഭ പ്രസരിപ്പിക്കുന്നവയാണ് അദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണവും. 

ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു തുടങ്ങിയ സാഹിത്യകൃതികള്‍ അദ്ദേഹത്തിന്റെ വിമര്‍ശനപ്രതിഭയുടെ ഭിന്നമുഖങ്ങളെ വ്യക്തമാക്കുന്നു. ആസ്വാദനത്തിന്റെയും അപഗ്രഥനത്തിന്റെയും നിരീക്ഷണത്തിന്റെയും മാത്രമല്ല, ഖണ്ഡനശക്തിയുടെയും വൈഭവങ്ങള്‍ അവയില്‍ തെളിഞ്ഞുകാണുന്നതായി സമിതി വിലയിരുത്തി. ഉന്നതമായ തന്റെ സാഹിത്യാവബോധത്തിന് നിരക്കാത്ത കൃതികളെയും പ്രവണതകളെയും വിട്ടുവീഴ്ചയില്ലാതെ നേരിട്ട അഴീക്കോട്, ഖണ്ഡനവിമര്‍ശനമാണ് വിമര്‍ശനം എന്നൊരു നിലപാടുതന്നെ വികസിപ്പിച്ചെടുത്തു. 

ഗ്രന്ഥകാരനെന്ന നിലയില്‍ അഴീക്കോടിന്റെ പ്രശസ്തി ഏറെ ഉയരത്തിലെത്തിച്ചത് 'തത്ത്വമസി'യാണ്. ഉപനിഷത്തുകളെക്കുറിച്ചുള്ള ആ പഠനഗ്രന്ഥം മലയാളത്തിലെ ധൈഷണികസാഹിത്യത്തില്‍ ഏറെ സഹൃദയപ്രീതി നേടി. സമീപകാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച അഴീക്കോടിന്റെ ആത്മകഥ ഒരു സാംസ്‌കാരിക ചരിത്രരേഖ മാത്രമല്ല, ആ രചനാവ്യക്തിത്വത്തിലെ സൗമ്യവും കാവ്യാത്മകവുമായ അംശങ്ങളെ വ്യക്തമാക്കുന്നതുകൂടിയാണ്. 

ഭാരതത്തിന്റെ ദേശീയവും മതേതരവുമായ മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് മാനവികതയുടെ നേരേയുള്ള കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്ന സാംസ്‌കാരിക പോരാളിക്കുതന്നെ ഈ വര്‍ഷത്തെ മാതൃഭൂമി പുരസ്‌കാരം നല്‍കുന്നതില്‍ വിധിനിര്‍ണയസമിതി ചാരിതാര്‍ഥ്യം പ്രകടിപ്പിച്ചു. 

1926 മെയ് 12-ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ടാണ് സുകുമാര്‍ അഴീക്കോട് ജനിച്ചത്. സംസ്‌കൃതത്തിലും മലയാളത്തിലും ബിരുദാനന്തരബിരുദവും കേരള സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി.യും നേടി. ചിറക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ അധ്യാപകന്‍, മംഗലാപുരം സെന്‍റ് അലോഷ്യസ് കോളേജിലും കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ്‌സ് കോളേജിലും ലക്ചറര്‍, മൂത്തകുന്നം എസ്.എന്‍.എം. ട്രെയിനിങ് കോളേജില്‍ പ്രിന്‍സിപ്പല്‍, കോഴിക്കോട് സര്‍വകലാശാല മലയാളവിഭാഗം മേധാവി, പ്രോ-വൈസ് ചാന്‍സലര്‍, ആക്ടിങ് വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ അഴീക്കോട് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ്, കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, രാജാജി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ അഴീക്കോടിന് ഇതിനകം ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ ഇരവിമംഗലത്താണ് ഇപ്പോള്‍ താമസിക്കുന്നത്.

No comments:

Post a Comment

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper

Advertise Here