നാണയങ്ങൾ

1. പഴയകാലത്ത് കേരളത്തിൽ പ്രചരിച്ചിരുന്ന 'ഈഴക്കാശ് ' എവിടത്തെ നാണയമായിരുന്നു ?
ഉത്തരം :- സിലോണിലെ 

2. കേരളത്തിലെ ഏറ്റവും പഴയ നാണയമായി അറിയപ്പെടുന്ന സ്വർണ നാണയം ?
ഉത്തരം :- രാശി 

3. 'വീരരായാൻ പുതിയ പണം' എന്ന നാണയമിറക്കിയ ഭരണാധികാരി ?
ഉത്തരം :- സാമുതിരി 

5. അനന്തരായാൻ പണം, അനന്തവരാഹം എന്നിവ എവിടത്തെ   സ്വർണ നാണയങ്ങൾ ആയിരുന്നു ?
ഉത്തരം :- തിരുവിതാംകൂർ

6. കൊച്ചി രാജാക്കന്മാരുടെ ഏറ്റവും പ്രധാന നാണയം ഏതായിരുന്നു ?
ഉത്തരം :- പുത്തൻ 

7. 'ആനക്കാശ്' എന്നറിയപ്പെട്ട നാണയം എവിടുത്തേതായിരുന്നു ? ഉത്തരം :-  മൈസൂർ 

8. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സ്വന്തമായി നാണയമിറക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്ന ഏക നാട്ടുരാജ്യം ?
ഉത്തരം :- തിരുവിതാംകൂർ
കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

Comments