വേദകാലഘട്ടം - 3

നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
---------------------------------------------------------------------------------
വേദകാലഘട്ടം 
---------------------------------------------------------------------------------

1.  ഋഗ്വേദത്തിൽ പത്താമത്തെ മണ്ഡലത്തിലാണ്‌ ശുദ്രന്മാരെക്കുറിച്ച് പ്രതിപാദിക്കുന്നത്. 
2. ഇംഗ്ലീഷ് ഭാഷയിലേക്ക് ഋഗ്വേദം പരിഭാഷപ്പെടുത്തിയത് മാക്സ് മുള്ളർ
3. മലയാളത്തിലേക്ക് ഋഗ്വേദം പരിഭാഷപ്പെടുത്തിയത് വള്ളത്തോൾ.
4. പുരന്തരൻ അല്ലെങ്കിൽ കോട്ടകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന ദേവനാണ് ഇന്ദ്രൻ
5. ഋഗ്വേദത്തിലെ കൂടുതൽ ദേവസ്തുതികളും ഇന്ദ്രനുവേണ്ടി സമർപ്പിച്ചിട്ടുള്ളതാണ് . 
6. യുദ്ധ ദേവനായും മഴയുടെ ദേവനായും കരുതിയത്‌ ഇന്ദ്രനെയാണ്. 
7. ദൈവവും ജനങ്ങൾക്കുമിടയിൽ ഉള്ള മധ്യവർത്തി അഗ്നിദേവൻ ആയിരുന്നു.  
8. ഋഗ്വേദത്തിൽ പ്രതിപാദിക്കുന്ന ആദ്യ ദേവൻ അഗ്നിദേവൻ ആണ്.
9. ഋഗ്വേദത്തിലെ തവളശ്ലോകം ആ കാലഘട്ടത്തിലെ വിദ്യാഭ്യാസ സബ്രതായത്തെക്കുറിച്ചുള്ളതാണ്.     
10. ഋഗ്വേദകാലഘട്ടത്തിലെ പണ്ഡിത സ്ത്രീകൾ വിശ്വവര,ലോപമുദ്ര എന്ന് അറിയപ്പെട്ടിരുന്നു.
11. ഈ കാലഘട്ടത്തിലെ ഒരു പ്രധാന നദിയായിരുന്നു സരസ്വതി.
12. ബലിദാനം ,പൂജാവിധി എന്നിവയെക്കുറിച്ച് വിവരിക്കുന്ന വേദമാണ് യജുർവേദം .  
13. ഗദ്യരൂപത്തിലുള്ള ഏക വേദമാണ് യജുർവേദം.  
14. സംഗീതത്തെക്കുറിച്ച് വിവരിക്കുന്നത് സാമവേദം. 
15. ഋഗ്വേദത്തിൽ നിന്നെടുത്ത് ഈണം നല്കിയ സോത്രങ്ങളുടെ ഒരു സമാഹാരമാണ് സാമവേദം. 
16. മന്ത്രത്തിന്റെയും മന്ത്രോച്ചാരണത്തിന്റെയും ശേഖരമാണ് അഥർവവേദം.    
17. ആയുർവേദം അഥർവവേദത്തിന്റെ ഭാഗമാണ്.
18. ബ്രഹ്മവേദം എന്നറിയപ്പെടുന്നത് അഥർവവേദമാണ് .
19. യുദ്ധം ആരംഭിക്കുന്നത് മനുഷ്യമനസ്സിലാണ് എന്ന പ്രസിദ്ധ വാചകം ഉൾകൊള്ളുന്നത്  അഥർവവേദത്തിലാണ്.
20. എല്ലാ സത്യങ്ങളുടെയും അന്ത:സത്തയാണ് വേദങ്ങൾ എന്ന് പറഞ്ഞത് ദയാനന്ദ സരസ്വതിയാണു്. വേദങ്ങളിലേക്ക് മടങ്ങുക എന്ന് പറഞ്ഞതും ഇദ്ദേഹമാണ്. 

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

Comments