കപിൽ ദേവ്

 | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
PSC Malayalam Questions and Answers - 023
--------------------------------------------------------
Kapil Dev with World Cup Cricket Trophy 1983
  • ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച All Rounder മാരിൽ ഒരാൾ.
  • ഇന്ത്യക്ക് ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിക്കൊടുത്ത ആദ്യ ക്യാപ്റ്റൻ.
  • ടെസ്റ്റ്‌ ക്രിക്കറ്റിൽ 400 വിക്കറ്റും 5,000 റണ്‍സും തികച്ച ഏക ക്രിക്കറ്റർ.
  • കപിൽ ദേവ് രാംലാൽ നിഖഞ്ജ് എന്നാണ് ശരിയായ പേര്.
  • 1959-ൽ ഇന്നത്തെ ഛത്തിസ്ഗഡിൽ ജനിച്ചു.
  • ഹരിയാന സംസ്ഥാന ടീമിന് വേണ്ടി കളിച്ചുകൊണ്ടാണ് ആഭ്യന്തര ക്രിക്കറ്റിൽ എത്തിയത്.
  • ക്രിക്കറ്റ് വിദഗ്ധരും മാധ്യമങ്ങളും 'ഹരിയാന ഹരിക്കെയിൻ' എന്ന് വിശേഷിപ്പിച്ചു.
  • 1978-ലാണ്  കപിൽ ദേവ് ടെസ്റ്റ്‌-ഏകദിന ടീമുകളിൽ ഇടം നേടിയത്.
  • 1982-83 കാലത്ത് ക്യാപ്റ്റൻ പദവിയിലെത്തി.
  • 1983-ലെ ലോകകപ്പ് ക്രിക്കറ്റ് കപ്പ്‌ നേടി. 
  • 1983-ലെ  ലോകകപ്പിൽ സിംബാബ്‌വെക്കെതിരായ മത്സരത്തിൽ 138 പന്തിൽ നിന്ന് 175 നേടിയ കപിൽ ദേവിന്റെ ഇന്നിഗ്സ് ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച 10 ഇന്നിഗ്സുകളിൽ ഒന്നായി വിസ്ഡൻ മാഗസിൻ വിലയിരുത്തുന്നു. 
  • നുറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റർ എന്ന ബഹുമതിയും വിസ്ഡൻ മാഗസിൻ കപിൽ ദേവിന് നല്കുന്നു.
  • വലം കൈയ്യൻ Fast bowlerറും  Batsman നും ആണ് കപിൽ ദേവ്.
  • കപിൽ ദേവിന്റെ ഇൻസ്വിങ്ങിങ്ങ് യോർക്കറുകളും ഔട്ട്‌സ്വിങ്ങിങ്ങ് യോർക്കറുകളും ഏറെ പ്രസിദ്ധമാണ്.
  • ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ടെസ്റ്റ്‌ വിക്കറ്റുകൾ വീഴ്‌ത്തിയ Record മായാണ് (434 വിക്കറ്റ്) കപിൽ ദേവ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ന്യൂസ്‌ലണ്ടിലെ Richard Hadli യുടെ 431 വിക്കറ്റ് നേട്ടമാണ് കപിൽ മറികടന്നത്. പിന്നീട് കപിലിന്റെ ഈ Record Courtney Andrew Walsh (West Indies, 519); Glenn Donald McGrath (Australia, 563); Anil Kumble (India,617); Shane Keith Warne (Australia,708) ; Muttiah Muralidharan(Sri Lanka, 800) എന്നിവർ മറികടന്നു.
  • 1999 മുതൽ 2000 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ആയി പ്രവർത്തിച്ചു .പിന്നീട്  കോഴ ആരോപണം ഉയർന്നത് മൂലം രാജി വച്ചു .
  • 2008-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനന്റ് കേണൽ ആയി കപിൽ ദേവിന് സ്ഥാനം നൽകി. 
  • അവാർഡുകൾ :-1979-80 - അർജുന അവാർഡ് ;1982 - പത്മശ്രീ ; 1983 - വിസ് ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ; 1991 - പത്മഭൂഷൺ ; 2002 - വിസ് ഡൻ നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റർ
  • BOOKS :- Straight From The Heart : The Autobiography Of Kapil Dev

Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

Comments