C.V.Raman

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
സി.വി.രാമൻ
* ജനിച്ച സ്ഥലം :- തമിഴ് നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ തിരുച്ചിറപ്പള്ളിയിൽ ചന്ദ്രശേഖര അയ്യരുടെയും പാർവ്വതി അമ്മാളുടെയും മകനായി പിറന്നു.
* ജനിച്ച തിയതി :- 1888 നവംബർ 7

*ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനായ സി.വി.രാമൻ ഭൗതിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ ആണ്.
* ഏത് വർഷമാണ് സി.വി.രാമന് നൊബേൽ സമ്മാനം ലഭിച്ചത് :- 1930
* ഏത് കണ്ടുപിടിത്തത്തിനാണ് സി.വി.രാമന് നൊബേൽ പുരസ്‌കാരം ലഭിച്ചത് :- രാമൻ ഇഫക്ട്
* രാമൻ ഇഫക്ട് കണ്ടുപിടിച്ച വർഷം :- 1928 ഫെബ്രുവരി 28

* ഫെബ്രുവരി 28 ഏത് ദിവസമായാണ് ഇന്ത്യയിൽ ആഘോഷിക്കുന്നത് :- ദേശീയ ശാസ്ത്ര ദിനം.
* മെഡിറ്ററേനിയൻ കടലിലൂടെയുള്ള യാത്രയാണ് സി.വി.രാമന് രാമൻ ഇഫക്ട് കണ്ടെത്താൻ പ്രചോദനമായത്.
* Raman Research Institute സ്ഥിതി ചെയ്യുന്നത് ബംഗളുരുവിലാണ്.
* മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് English, Physics എന്നിവയിൽ സ്വർണ്ണമെഡൽ നേടിക്കൊണ്ട് ബിരുദം ഒന്നാമനായി ജയിച്ചു. 1907-ൽ അതേ കോളേജിൽ നിന്ന് Physics-ൽ ബിരുദാനന്തര ബിരുദം നേടി.
* തൻറെ സുഹൃത്തും തിയോസഫിസ്റ്റുമായ രാമസ്വാമിയുടെ ബന്ധുവായ ലോക സുന്ദരി എന്ന പെൺകുട്ടിയുമായി പ്രണയത്തിലായ രാമാനുജൻ അവരെ വിവാഹം ചെയ്തു.
* 1907 ജൂണിൽ കൊൽക്കത്തയിലെ Accounts General Office-ൽ ജോലിയിൽ പ്രവേശിച്ചു. ഇതേ സമയം അദ്ദേഹം ഗവേഷണ പ്രവർത്തനങ്ങളും തുടർന്നു.
* 1912-ൽ കാഴ്‌സൺ റിസർച്ച് പ്രൈസും 1913-ൽ വുഡ്ബേൺ റിസർച്ച് മെഡലും ലഭിച്ചു.
* ഏറെ താമസിയാതെ കൽക്കട്ട സർവ്വകലാശാലയിലെ പ്രൊഫസറായി നിയമിതനായി.
* 1921-ൽ അദ്ദേഹം ആദ്യമായി ഇംഗ്ലണ്ടിലേയ്ക്ക് യാത്ര നടത്തി. ഓക്സ്ഫോർഡിൽ വച്ച് ജെ.ജെ.തോംസൺ, ബ്രാഗ്, റുഥർഫോർഡ് എന്നിവരെ പരിചയപ്പെട്ടു.
* ഇംഗ്ലണ്ടിൽ നിന്ന് തിരികെയുള്ള യാത്രയിൽ ചരിത്രപ്രസിദ്ധമായ കണ്ടുപിടിത്തത്തിന് വഴി തെളിച്ചു. മധ്യധരണ്യാഴിയിലൂടെയുള്ള ആ കപ്പൽ യാത്രയിൽ സമുദ്രത്തിലെ നീല നിറത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ താത്പര്യം ഉളവായി. അങ്ങനെ പ്രകാശത്തിൻറെ വിസരണം എന്ന പ്രതിഭാസത്തെ കുറിച്ച് പഠിക്കാനും അതു വഴി രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് തുടക്കം കുറിക്കാനും കഴിഞ്ഞു.
* 1924-ൽ ഇംഗ്ലണ്ടിലെ Royal Society അംഗമായി രാമൻ തിരഞ്ഞെടുക്കപ്പെട്ടു.
* 1929-ൽ ബ്രിട്ടണിൽ നിന്ന് സർ ബഹുമതി ലഭിച്ചു.
* 1948-ൽ Indian Institute of Science-ൽ നിന്നും വിരമിച്ചു. അതിന് ശേഷം ബംഗളുരുവിൽ അദ്ദേഹം Raman Research Institute സ്ഥാപിക്കുകയും മരണം വരെ അതിൻറെ ഡയറക്ടർ ആയി പ്രവർത്തിക്കുകയും ചെയ്തു.
* 1954-ൽ ഭാരതരത്നം ലഭിച്ചു. ആ ബഹുമതിയ്ക്ക് അർഹനായ ആദ്യ ശാസ്ത്രജ്ഞൻ.
* 1970 നവംബർ 21-ന് അന്തരിച്ചു.
* നിശ്ചയിച്ച് ഉറപ്പിച്ച പ്രകാരം  Raman Research Institute-ൽ അദ്ദേഹത്തെ സംസ്കരിച്ചു.

Comments