Advertise Here

Books 4 U

Welcome

Welcome to PSC Malayalam Questions and Answers Site. This site is related with Kerala PSC Helper.Com You can get General Knowledge Questions in Malayalam from this site. You can Comment/inform me whether the information given here is wrong. I can check and Correct whether it is Wrong. Kuduthal Arivu Kuiduthal Markku that is the slogan of this site. Thanks for Your Visit

Translate

Archive

Days Old

Powered by Blogger.

08/01/2017

Kerala PSC Malayalam GK Questions January 2017 (1 to 7) നിയമനം

* അമേരിക്കയിലെ റോക്ക്‌ഫെല്ലർ ഫൗണ്ടേഷന്റെ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യൻ വംശജൻ ?
രാജീവ് ജെ.ഷാ (ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി)

* നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വൈറ്റ് ഹൗസിലെ ഡെപ്യുട്ടി അസിസ്റ്റന്റ്, ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻ ഡയറക്ടർ, റിസർച്ച് ഡയറക്ടർ എന്നീ പദവികളിൽ നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ്?
രാജ് ഷാ

* വെനസ്വേലയുടെ പുതിയ വൈസ് പ്രസിഡന്റ് ആരാണ്?
Tarek El Aissami

* ദേശീയ കായികനയം രൂപപ്പെടുത്തുന്നതിനായി കേന്ദ്ര കായിക മന്ത്രാലയം രൂപീകരിച്ച ഒമ്പതംഗ സമിതിയിൽ അംഗമായ മലയാളി അത്‌ലറ്റ് ആരാണ്?
അഞ്ജു ബോബി ജോർജ്

* യൂറോപ്യൻ യൂണിയനിലെ ബ്രിട്ടന്റെ പുതിയ അംബാസഡറായി നിയമിതനായത് ?
സർ ടിം ബാരോ

* കോഴിക്കോട് സൈബർ പാർക്കിന്റെ സി.ഇ.ഒ ആയി നിയമിതനായത് ആരാണ്?
ഋഷികേശ് ആർ.നായർ (നിലവിൽ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക് എന്നിവയുടെയും സി.ഇ.ഒ ആണ്)

* ടാറ്റ പവറിന്റെ പുതിയ ചെയർമാൻ ആരാണ്?
എസ്.പത്മനാഭൻ

* കരീബിയൻ രാജ്യമായ ഹെയ്ത്തിയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത് ആരാണ്?
ജൊവെനൽ മോയിസ്

* സുപ്രീം കോടതിയുടെ 44 ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത് - ജസ്റ്റിസ് ജെ.എസ് ഖേഹർ [സിഖ് സമുദായത്തിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ വ്യക്തിയാണ് ഇദ്ദേഹം]

* ഇന്ത്യൻ കരസേനയുടെ പുതിയ ഉപമേധാവിയായി (വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ്) നിയമിതനായ മലയാളി?
ലഫ്. ജനറൽ ശരത് ചന്ദ്

* റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതയായത്സു ആരാണ്? രേഖ മറാണ്ഡി

* കേരളത്തിലെ ജയിലുകളിൽ നടപ്പാക്കേണ്ട പരിഷ്‌ക്കാരങ്ങളെ സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാനായി സംസ്ഥാന സർക്കാർ നിയമിച്ച ഏകാംഗ കമ്മീഷൻ തലവൻ ആരാണ്?
ഡോ. അലക്‌സാണ്ടർ ജേക്കബ്

* കെ.എസ്.എഫ്.ഇ യുടെ പുതിയ മാനേജിങ് ഡയറക്ടറായി നിയമിതനായത് ആരാണ്?
എ.പുരുഷോത്തമൻ

* യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത് ആരാണ്?
ഡേവിഡ് ആർ. സിംലിഹ്‌ (സ്ഥാനമൊഴിയുന്നത് - അൽക സിറോഹി)

* ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബോളിങ് കോച്ചായി നിയമിതനായത് ആരാണ്?
എൽ.ബാലാജി

* ഡി.എം.കെ യുടെ പുതിയ വർക്കിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ? എം.കെ സ്റ്റാലിൻ

* കേരള ഫിലിം എംപ്ലോയീസ് ഫെഡറേഷന്റെ (ഫെഫ്‌ക) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
സിബി മലയിൽ (ജനറൽ സെക്രട്ടറി - ബി.ഉണ്ണികൃഷ്ണൻ)

* ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ആരാണ്?
എയർ മാർഷൽ എസ്.ബി ദിയോ

* ഇന്ത്യയുടെ 27 ാമത് കരസേനാ മേധാവിയായി (ചീഫ് ഓഫ് ദി ആർമി സ്റ്റാഫ്) നിയമിതനായത് ആരാണ്? ജനറൽ ബിപിൻ റാവത്ത്

* ഇന്ത്യൻ വ്യോമസേനയുടെ 25 ാമത്തെ മേധാവിയായി (ചീഫ് ഓഫ് എയർ സ്റ്റാഫ്) നിയമിതനായത്ആരാണ്?
എയർ ചീഫ് മാർഷൽ ബി.എസ് ധനോവ

* കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ് ആരാണ്?ബി.വിനോദ്‌കുമാർ (സ്ഥാനമൊഴിഞ്ഞത് - ടി.സി മാത്യു)

* കിർഗിസ്ഥാൻ സൈന്യത്തിൽ മേജർ ജനറലായി നിയമിതനായ മലയാളി ?
ഷെയ്ഖ് റഫീഖ് മുഹമ്മദ്പാ

* പാക്കിസ്ഥാൻ സുപ്രീം കോടതിയുടെ 25 ാമത്തെ ചീഫ് ജസ്റ്റിസായി  അടുത്തിടെ സത്യപ്രതിജ്ഞ ചെയ്തത് ആരാണ്? ജസ്റ്റിസ് മിയാൻ സാക്വിബ് നിസാർ

* തെലങ്കാനയുടെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത് ?
എസ്.പി സിംഗ്

* വെസ്റ്റേൺ എയർ കമാൻഡിന്റെ പുതിയ മേധാവി ആരാണ്?
എയർ മാർഷൽ സി.ഹരികുമാർ

* ഫെഡറൽ ബാങ്കിന്റെ ചീഫ് ജനറൽ മാനേജരായി നിയമിതനായത് ആരാണ്? ജോസ് വി.ജോസഫ്

* ഓസ്‌ട്രേലിയയുടെ ട്വന്റി 20 ടീമിന്റെ ഇടക്കാല സഹപരിശീലകനായി നിയമിതനായത് ആരാണ്?
റിക്കി പോണ്ടിങ്

No comments:

Post a Comment

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper

Advertise Here