ദേശീയ പതാക (National Flag)

Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം. ഇന്ന് നമ്മുടെ ദേശീയ പതാകയെക്കുറിച്ചുള്ള കാര്യങ്ങൾ പക്കാം.
# ഇന്ത്യൻ ദേശീയ പതാകയുടെ ആദ്യ രൂപം ഉയർത്തിയെവിെടെ ?
ഗ്രീൻ പാർക്ക്, കൊൽക്കത്ത
# കൊൽക്കത്തയിലെ ഗ്രീൻ പാർക്കിൽ ദേശീയ പതാകയുടെ ആദ്യരൂപം ഉയർത്തിയതെന്ന്?
1906 ഓഗസ്റ്റ് 7
# ഇന്ത്യൻ പതാക വിദേശ മണ്ണിൽ ഉയർത്തിയതെവിടെ?
ജർമ്മനിയിലെ സ്റ്റട്ട്ഗർട്ട്
# ഇന്ത്യൻ പതാക വിദേശ മണ്ണിൽ ഉയർത്തിയതെന്ന്?
1907 ഓഗസ്റ്റ് 22
# ഏത് പരിപാടിയിലാണ് ഇന്ത്യൻ പതാക വിദേശ മണ്ണിൽ ഉയർത്തിയത്?
സോഷ്യലിസ്റ്റ് കോൺഗ്രസ്
# ജർമ്മനിയിൽ വച്ചു നടന്ന സോഷ്യലിസ്റ്റ് കോൺഗ്രസിൽ പതാക ഉയർത്തിയത് ആരായിരുന്നു?
മാഡം ഭിക്കാജി കാമ
# മാഡം ഭിക്കാജി കാമ ഉയർത്തിയ പതാകയുടെ മധ്യഭാഗത്ത് എന്താണ് എഴുതിയിരുന്നത്?
വന്ദേമാതരം (ദേവനാഗിരി ലിപിയിൽ)
# ആനി ബസൻ്റും ബാലഗംഗാധര തിലകും ഹോം റൂൾ പ്രസ്ഥാനത്തിൻ്റെ ഭാഗമായി ഉയർത്തിയ പതാകയിൽ ഇടത് ഭാഗത്ത് മുകളിൽ എന്താണ് ആലേഖനം ചെയ്തിരുന്നത്?
യൂണിയൻ ജാക്ക്
# ഏത് വർഷമാണ് ആനി ബസൻ്റും ബാലഗംഗാധര തിലകും ഹോം റൂൾ പ്രസ്ഥാനത്തിൻ്റെ ഭാഗമായി പതാക ഉയർത്തിയത്?
1917
# ത്രിവർണ്ണ പതാകയെ ദേശീയ പതാകയായി അംഗീകരിച്ച് ആദ്യമായി പ്രമേയം പാസാക്കിയത് ഏത് വർഷം നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിലാണ്?
1931
# 1931 ലെ കോൺഗ്രസ് സമ്മേളനം നടന്നത്?
കറാച്ചിയിൽ
# കറാച്ചിയിലെ INC സമ്മേളനത്തിൻ്റെ അധ്യക്ഷത വഹിച്ചത് ആരായിരുന്നു?
സർദാർ വല്ലഭായ് പട്ടേൽ
# ഇന്ത്യയുടെ ത്രിവർണ്ണ പതാകയുടെ രൂപകൽപ്പന നിർവഹിച്ച ആന്ധ്രപ്രദേശുകാരൻ ആരാണ്?
പിംഗലി വെങ്കയ്യ
# സ്വതന്ത്ര ഇന്ത്യയുടെ പതാക തെരഞ്ഞെടുക്കുന്നതിനായി രൂപീകരിക്കപ്പെട്ട ഭരണഘടനാ നിർമ്മാണ സഭയിലെ അഡ്ഹോക്ക് കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?
ഡോ.രാജേന്ദ്രപ്രസാദ്
# ഭരണഘടനാ നിർമ്മാണ സഭയിൽ പതാകയെ കുറിച്ചുള്ള ചർച്ചയിൽ ദേശീയ പതാകയിലെ ഓരോ നിറവും എന്തിനെ കുറിക്കുന്നു എന്ന് വ്യാഖ്യാനിച്ച് വിദ്യാഭ്യാസ വിചക്ഷണൻ ആരാണ്?
ഡോ.എസ്.രാധാകൃഷ്ണൻ
# ഇന്ത്യൻ ദേശീയ പതാകയിലെ കുങ്കുമ നിറം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ധീരതയേയും ശക്തിയേയും
# ഇന്ത്യൻ ദേശീയ പതാകയിൽ പച്ച നിറം സൂചിപ്പിക്കുന്നത് എന്തിനെയാണ്?
 സമൃദ്ധിയേയും ഫലപുഷ്ഠതയേയും
# ഇന്ത്യൻ പതാകയിൽ മധ്യത്തിലുള്ള നിറമായ വെള്ള എന്തിനെ സൂചിപ്പിക്കുന്നു?
സത്യത്തേയും സമാധാനത്തേയും
# ഇന്ത്യൻ ദേശീയ പതാകയിലെ നടുവിലൂടെയുള്ള ചക്രം എന്താണ്?
അശോക ചക്രം
# അശോക ചക്രത്തിൽ എത്ര ആരക്കാലുകൾ ആണ് ഉള്ളത്?
24 
# അശോകചക്രം സ്വീകരിച്ചിരിക്കുന്നത് എവിടെ നിന്നാണ്?
സാരനാഥിലെ അശോകസ്തംഭത്തിൽ നിന്ന്
# അശോകചക്രത്തിൻ്റെ നിറമെന്താണ്?
നാവിക നീല
# ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭ ത്രിവർണ പതാകയെ ദേശീയ പതാകയായി ഔദ്യോഗികമായി അംഗീകരിച്ച തീയതി എന്ന്?
1947 ജൂലൈ 22
# ദേശീയ പതാകയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതം എത്രയാണ്?
2:3 (നീളവും വീതിയും വന്നാൽ 3:2)
# ദേശീയപതാകയെ ബഹുമാനിക്കുന്ന അതിനെ കുറിച്ച് പ്രതിപാദിക്കുന്ന പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് പാസാക്കിയത് എന്നാണ്?
1971 ഡിസംബർ 23
# ഇന്ത്യയിൽ പുതിയ പതാക നയം നിലവിൽ വന്നത് എന്ന്?
2002 ജനുവരി 26
# പുതിയ പതാക നയം പ്രകാരം എത്ര അളവുകളിൽ ആണ് ദേശീയ പതാക നിർമ്മിക്കാൻ സാധിക്കുന്നത്?
9
# ഇന്ത്യൻ ദേശീയ പതാക നിർമ്മിക്കാവുന്ന ഏറ്റവും കൂടിയ അളവ് എത്രയാണ്?
6300 മില്ലീമീറ്റർ X 4200 മില്ലീമീറ്റർ
#  ഇന്ത്യൻ ദേശീയ പതാക നിർമ്മിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ അളവ്?
150 മില്ലീമീറ്റർ X 100 മില്ലീമീറ്റർ
#  മോട്ടോർ വാഹനങ്ങളിൽ ഔദ്യോഗികമായി ഉപയോഗിക്കുന്ന ദേശീയ പതാകയുടെ അളവ്?
225 മില്ലീമീറ്റർ X 150 മില്ലീമീറ്റർ
# വി.വി.ഐ.പികളുടെ യാത്രാവേളയിൽ എയർക്രാഫ്റ്റുകൾ ഉപയോഗിക്കുന്ന ദേശീയ പതാകയുടെ അളവ്?
450 മില്ലീമീറ്റർ X 300 മില്ലീമീറ്റർ
# ഇന്ത്യയിൽ ദേശീയ പതാക നിർമ്മിക്കാൻ ഔദ്യോഗികമായി അംഗീകാരം ഉള്ള ഏക സ്ഥാപനം ഏതാണ്?
കർണാടക ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘം, ഹൂബ്ലി
# എല്ലാ പൗരന്മാർക്കും ദേശീയ പതാകയുടെ എസിന് കോട്ടംതട്ടാത്ത വിധത്തിൽ ഏതു സമയത്തും പതാക പാറിക്കാൻ ഉള്ള അനുവാദം ലഭ്യമാക്കാൻ ഇടയായ കേസിന് നിദാനമായ വ്യവസായി?
നവീൻ ജിൻഡാൽ
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Share it:

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper