# ഗതാഗത സംവിധാനത്തിലെ നൂതന ആശയമാണ് പൈപ്പ് ലൈൻ ഗതാഗതം.
# ദ്രാവകങ്ങളും വാതകങ്ങളും കൊണ്ടുപോകുന്നതിന് ഏറ്റവും സൗകര്യപ്രദവും കാര്യക്ഷമവുമായ ഗതാഗത മാർഗമാണ് പൈപ്പ് ലൈനുകൾ.
# ഇന്ത്യയിൽ ക്രൂഡോയിലിന്റെയും പ്രകൃതിവാതകത്തിന്റെയും പര്യവേഷണം, ഉത്പാദനം, ഗതാഗതം എന്നീ ചുമതലകൾ വഹിക്കുന്ന സ്ഥാപനമാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ്.
# കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രലയത്തിന്റെ ഭരണത്തിൽ കീഴിലാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ് പ്രവർത്തിക്കുന്നത്.
# ഓയിൽ ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായത് 1959 ലാണ്.
# ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ആസ്ഥാനം അസമിലെ ദുലിയജൻ.
# രാജ്യത്തിന് കുറുകെ 1157 കിലോമീറ്റർ നീളത്തിൽ ഇന്ത്യയുടെ ആദ്യ പൈപ്പ് ലൈൻ നിർമ്മിച്ചത് ഓയിൽ ഇന്ത്യ ലിമിറ്റഡ് ആണ്.
# ഇന്ത്യയുടെ ആദ്യത്തെ ക്രൂഡോയിൽ പൈപ്പ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങളായ നഹർകാട്ടിയ, ബറൗണി എന്നിവ യഥാക്രമം അസം, ബീഹാർ എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതിചെയ്യുന്നത്.
# 2021-ൽ കമ്മീഷൻ ചെയ്ത കൊച്ചി - മംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയുടെ നിർമ്മാണ നിർവഹണ ചുമതല വഹിച്ച സ്ഥാപനമാണ് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (GAIL)
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper