ജില്ലകൾ നിലവിൽ വന്നത്

Share it:

കേരളത്തിൽ നിലവിൽ 14 ജില്ലകളാണ് ഉള്ളത്. കേരളം രൂപംകൊണ്ട 1956 നവംബർ 1 ന് കേരളത്തിൽ ആകെ നിലവിലുണ്ടായിരുന്ന ജില്ലകളുടെ എണ്ണം 5 ആയിരുന്നു. അവ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ എന്നിവയായിരുന്നു. പിന്നീട് പലപ്പോഴായി പുതിയ ജില്ലകൾ രൂപം കൊണ്ടു. ആ ജില്ലകളുടെ പേര് എല്ലാവരും ഓർക്കാറുണ്ടെങ്കിലും ജില്ലകൾ നിലവിൽ വന്നത് എന്നാണെന്ന് എല്ലാവർക്കും അറിയില്ല. ഓരോ ജില്ലയും നിലവിൽ വന്നത് എന്നാണെന്ന് താഴെയുള്ള നോട്ട് വായിച്ചാൽ മനസിലാക്കാവുന്നതാണ്. പി.എസ്.സി പരീക്ഷകളിൽ സാധാരണ കാണാറുള്ള ചോദ്യങ്ങൾ ചുവപ്പ് നിറത്തിൽ എഴുതിയിരിക്കുന്നു. എല്ലാ ജില്ലകളുടെയും തിയതി പഠിച്ചില്ലെങ്കിലും ചുവപ്പ് നിറത്തിൽ തന്നിരിക്കുന്നവ നിർബന്ധമായും പഠിച്ചിരിക്കണം. 
1. തിരുവനന്തപുരം- 1949 ജൂലൈ 1 
2. കൊല്ലം- 1949 ജൂലൈ 1 
3. കോട്ടയം - 1949 ജൂലൈ 1 
4. തൃശ്ശൂർ- 1949 ജൂലൈ 1 
5. കോഴിക്കോട്- 1957 ജനുവരി 1 
6. പാലക്കാട് - 1957 ജനുവരി 1 
7. കണ്ണൂർ- 1957 ജനുവരി 1 
8. ആലപ്പുഴ- 1957 ആഗസ്റ്റ് 17
9. എറണാകുളം- 1958 ഏപ്രിൽ 1 
10. മലപ്പുറം- 1969 ജൂൺ 16 
11. ഇടുക്കി - 1972 ജനുവരി 26 
12. വയനാട് - 1980 നവംബർ 1 
13. പത്തനംതിട്ട- 1982 നവംബർ 1 
14. കാസർകോട് - 1984 മെയ് 24
Share it:

Districts in Kerala

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper