Kerala PSC Malayalam GK NOTE - 01 (MOON)

Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
പൊതുവിജ്ഞാന വിഭാഗത്തിലെ പ്രധാനപ്പെട്ട ഒന്നായ ജചന്ദ്രനെക്കുറിച്ചുള്ള കുറിപ്പുകളാണ് താഴെ നൽകിയിരിക്കുന്നത്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
ഭൂമിയുടെ ഏക ഉപഗ്രഹം? :- ചന്ദ്രൻ
ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹം ഏതാണ്? :- ചന്ദ്രൻ
ഭൂമിയോട് ഏറ്റവും അടുത്തുള്ള ആകാശ ഗോളം ഏതാണ്? :- ചന്ദ്രൻ
ഭൂമിയുടെ വലുപ്പത്തിന്റെ എത്രഭാഗമാണ് ചന്ദ്രൻ? :- മൂന്നിലൊന്ന്
സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ എത്രാമത്തെ സ്ഥാനമാണ് ചന്ദ്രനുള്ളത്? :- അഞ്ച്
ചന്ദ്രനിലേയ്‌ക്കുള്ള ദൂരം കണക്കാക്കിയ ആദ്യത്തെ ഭാരതീയ ശാസ്‌ത്രജ്ഞൻ ആരാണ്? :- ആര്യഭടൻ
ടെലിസ്കോപ്പിലൂടെ ആദ്യമായി ചന്ദ്രനെ നിരീക്ഷിച്ചത് ആരാണ്? :- ഗലീലിയോ
ഗലീലിയോ ഏത് വർഷമാണ് ടെലിസ്കോപ്പിലൂടെ ആദ്യമായി ചന്ദ്രനെ നിരീക്ഷിച്ചത് ? :- 1609-ൽ
ചന്ദ്രനിൽ ഗർത്തങ്ങൾ ഉണ്ടെന്ന് ആദ്യമായി കണ്ടെത്തിയ ശാസ്‌ത്രജ്ഞൻ ? :- ഗലീലിയോ
ലാറ്റിൻ ഭാഷയിൽ ലൂണ എന്നറിയപ്പെടുന്ന ആകാശഗോളം? :- ചന്ദ്രൻ
ചന്ദ്രനെക്കുറിച്ചുള്ള ശാസ്‌ത്രീയ പഠനശാഖ ഏതാണ്? :- സെലനോഗ്രാഫി , സെലനോളജി
സെലനോഗ്രാഫിയുടെ പിതാവ് എന്നറിയപ്പെടുന്നത്? :- ഹിരോണിമസ് ഷ്‌റോട്ടർ
ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം വയ്‌ക്കുന്നത്‌ ഏത് ദിശയിൽ? :- പടിഞ്ഞാറ് നിന്നും കിഴക്കോട്ട്
മധ്യരേഖാ പ്രദേശത്ത് ചന്ദ്രന്റെ വ്യാസം എത്രയാണ്? :- 3475 കിലോമീറ്റർ
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് എത്ര ദൂരമാണ് ഉള്ളത്? :- 384400 കിലോമീറ്റർ
ഭൂമിയിൽ 300 എൻ ഭാരമുള്ള വസ്തുവിന്റെ ഭാരം ചന്ദ്രനിൽ എത്രയായിരിക്കും? :- 50 എൻ
ഭൂമിയിൽ ഉള്ളതിന്റെ എത്ര ഗുരുത്വാകർഷണ ബലമാണ് ചന്ദ്രനിൽ ഉള്ളത്? :- ആറിലൊന്ന്
ചന്ദ്രോപരിതലത്തിന്റെ എത്ര ശതമാനം ഭാഗമാണ് ഭൂമിയിൽ നിന്ന് ദൃശ്യമാകുന്നത്? :- 59%
ചന്ദ്രന്റെ പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം? :- 1 മിനിറ്റ് 3 സെക്കന്റ് / 63 സെക്കന്റ്
സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം? :- 8 മിനിറ്റ് 20 സെക്കന്റ് / 500 സെക്കന്റ്
ചന്ദ്രന്റെ ആൽബിഡോ അഥവാ സൂര്യപ്രകാശ പ്രതിഫലന ശേഷി എത്ര ശതമാനമാണ്? :- 7 ശതമാനം
ചന്ദ്രന്റെ പാലായന പ്രവേഗം എത്രയാണ്? :- 2.4 കിലോമീറ്റർ/ സെക്കന്റ്
ഒരു ആകാശഗോളത്തിന്റെ ആകർഷണ ബലത്തിൽ നിന്ന് രക്ഷപെട്ടു പുറത്തേയ്‌ക്ക്‌ പോകുവാൻ ഒരു വസ്തുവിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ് .................... :- പാലായന പ്രവേഗം
ഭൂമിയിലെ പാലായനപ്രവേഗം എത്രയാണ്? :- 11.2 കിലോമീറ്റർ/ സെക്കന്റ്
ചന്ദ്രന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ എത്രഭാഗമാണ്? :- 81-ൽ ഒരു ഭാഗം
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രന്റെ ................ മാത്രമാണ് കാണാൻ കഴിയുക. :- ഒരു വശം
സെക്കന്റിൽ എത്ര കിലോമീറ്റർ വേഗതയിലാണ് ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത്? :- ഒരു കിലോമീറ്റർ
ചന്ദ്രൻ ഭൂമിക്ക് ചുറ്റുമുള്ള ഒരു പരിക്രമണം പൂർത്തിയാക്കുന്നതിന് എടുക്കുന്ന സമയം? :- 27 ദിവസം 7 മണിക്കൂർ 43 മിനിറ്റ്
ചന്ദ്രൻ ഒരു തവണ ഭ്രമണം പൂർത്തിയാക്കുന്നതിന് എടുക്കുന്ന സമയം? :- 27 ദിവസം 7 മണിക്കൂർ 43 മിനിറ്റ്
ചന്ദ്രനിലെ പകലിന്റെയും രാത്രിയുടെയും ദൈർഘ്യം എത്ര? :- പതിനാലും നാലിൽ മൂന്ന് ഭൗമദിനം
ചന്ദ്രനിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്? :- ടൈറ്റാനിയം [ചന്ദ്രോപരിതലത്തിലെ പാറകളിലാണ് ടൈറ്റാനിയം കൂടുതലായി കാണപ്പെടുന്നത്.]
ഭാവിയിലെ ഊർജ്ജപ്രതിസന്ധിയ്‌ക്ക് പരിഹാരമാകുമെന്ന് കരുതപ്പെടുന്ന മൂലകമായ ............ ചന്ദ്രനിൽ കാണപ്പെടുന്നു. :- ഹീലിയം 3
ചന്ദ്രനിൽ കാണപ്പെടുന്ന ആകെ മൂലകങ്ങളുടെ എണ്ണം? :- 66
അർമാൽ കോലൈറ്റ് എന്ന ധാതു കാണപ്പെടുന്ന ഉപഗ്രഹം? :- ചന്ദ്രൻ
ഭൂമിയിൽ ഇല്ലാത്തതും ചന്ദ്രനിൽ കണ്ടെത്തിയതുമായ ഒരു രാസ സംയുക്തം? :- ക്രീപ്പ്
ഏത് മണ്ണിനമാണ് ചന്ദ്രനിൽ കാണപ്പെടുന്നത്? :- റിഗോലിത്ത് [ബസാൾട്ട് ഇനത്തിൽ പെടുന്നതാണ് ഈ മണ്ണിനം]
ചന്ദ്രനിൽ കണ്ടെത്തിയീട്ടുള്ള ജലം ഏത് രൂപത്തിൽ ഉള്ളതാണ്? :- ഹൈഡ്രോക്‌സിൽ
ഒരു മാസത്തിൽ തന്നെ രണ്ടാമത് വരുന്ന പൂർണ്ണ ചന്ദ്രനെ വിളിക്കുന്നത് ഏത് പേരിലാണ്? :- ബ്ലൂമൂൺ / നീല ചന്ദ്രൻ
വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ബ്ലൂമൂൺ. അപൂർവമായതിനാൽ ഇംഗ്ളീഷിൽ വളരെ അപൂർവമായതിനെ കുറിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പ്രയോഗം? :-
ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന പ്രതിഭാസത്തിന് പറയുന്ന പേര്? :- സൂപ്പർ മൂൺ [ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ പ്രദക്ഷിണം കൃത്യമായും വൃത്താകൃതിയിൽ അല്ലാത്തതിനാൽ ചില സമയങ്ങളിൽ ചന്ദ്രൻ ഭൂമിയോട് മൂന്നര ലക്ഷം കിലോമീറ്റർ അടുത്തുവരെയും ചിലപ്പോൾ നാലുലക്ഷം കിലോമീറ്റർ വരെ അകന്നും കാണപ്പെടും.]
ചന്ദ്രനിൽ നിന്ന് നോക്കിയാൽ ആകാശം ഏത് നിറത്തിലാണ് കാണപ്പെടുക? :- കറുപ്പ്
ചന്ദ്രനിൽ അന്തരീക്ഷവായു ഇല്ലാത്തതിനാൽ പ്രകാശത്തിന്റെ ഏത് പ്രതിഭാസം നടക്കാത്തത് മൂലമാണ് ആകാശം കറുത്ത നിറത്തിൽ കാണപ്പെടുന്നത്? :- വിസരണം
മനുഷ്യൻ ഇറങ്ങിയ ഏക ആകാശഗോളം ഏതാണ്? :- ചന്ദ്രൻ
കൂടുതൽ അപ്ഡേറ്റ് അടുത്തുതന്നെ ഈ പോസ്റ്റിൽ ഉൾകൊള്ളിക്കുന്നതാണ്.....
ഈ ഭാഗത്ത് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് തെറ്റുകൾ സംഭവിച്ചീട്ടുണ്ടെങ്കിൽ കമെന്റ്സ് ആയി അറിയിക്കാം
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Share it:

PSC NOTES

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper