
ലോക ചരിത്രത്തിൽ ഇന്നേദിവസം സംഭവിച്ച പ്രധാന സംഭവങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
45 BC
ജൂലിയൻ കലണ്ടർ നിലവിൽവന്നു. 404
റോമിൽ അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറി. 630
പ്രവാചകൻ മുഹമ്മദും അനുയായികളും മക്ക കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു.
രക്തച്ചൊരിച്ചിൽ കൂടാതെ നഗരം കീഴടക്കാൻ അവർക്ക് സാധിച്ചു. 1600
സ്കോട്ലന്റ് തങ്ങളുടെ കലണ്ടറിലെ ആദ്യ മാസം മാർച്ച് 25നു പകരം ജനുവരി 1 ആക്കി. 1700
റഷ്യ ജുലിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി. 1788
ദ് ടൈംസ് (ലണ്ടൻ)ആദ്യ എഡിഷൻ തുടങ്ങി. 1800
ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി പിരിച്ചു വിട്ടു 1801
സിറിസ് എന്ന കുള്ളൻ ഗ്രഹം ഗ്വിസ്സെപ്പി പിയാസി കണ്ടെത്തി. 1806
ഫ്രഞ്ച് റിപ്പബ്ലിക്കൻ കലണ്ടർ നിർത്തലാക്കി. 1808
അമേരിക്കയിലേക്ക് അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. 1818
മേരി ഷെല്ലിയുടെ ഫ്രാങ്കൈസ്റ്റീൻ എന്ന പ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചു. 1822
1822 ലെ ഗ്രീക്ക് ഭരണഘടന എപ്പിഡൊറസിലെ ആദ്യത്തെ ദേശീയ അസംബ്ലി അംഗീകരിച്ചു . 1873
ജപ്പാൻ ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി. 1881
കൊച്ചി കേരളമിത്രം പ്രസിദ്ധീകരണം ആരംഭിച്ചു .
1887
വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി ഡൽഹിയിൽ വച്ചു പ്രഖ്യാപിച്ചു.
1891
മലയാളം മെമ്മോറിയൽ നിവേദനം ശ്രിമൂലം തിരുനാളിന് സമർപ്പിച്ചു. 1906
ബ്രിട്ടീഷ് ഇന്ത്യ ഔദ്യോഗികമായി ഇന്ത്യൻ സ്റ്റാൻഡാർഡ് സമയം ഉപയോഗിച്ചു തുടങ്ങി. 1912
ചൈനീസ് റിപ്പബ്ലിക്ക് നിലവിൽ വന്നു. 1918
കൊല്ലം- തിരുവനന്തപുരം റെയിൽ പാത നിലവിൽ വന്നു. 1948
ഇറ്റാലിയൻ ഭരണഘടന നിലവിൽ വന്നു. 1949
അർദ്ധരാത്രിക്ക് ഒരു മിനിറ്റ് മുതൽ കശ്മീരിൽ ഐക്യരാഷ്ട്ര വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു . ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അതനുസരിച്ച് അവസാനിക്കുന്നു. 1956
ഈജിപ്തിൽ നിന്നും യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നും സുഡാൻ സ്വാതന്ത്ര്യം നേടി . 1957
പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകൾ നിലവിൽ വന്നു. 1958
യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റി സ്ഥാപിതമായി. 1970
കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്നു. 1985
തിരുവനന്തപുരം ദൂരദർശൻ മലയാളം ചാനൽ സംപ്രേഷണം തുടങ്ങി. 1988
ഉത്തരാഖണ്ഡിലെ നന്ദാദേവി ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു. 1989
ഓസോൺ പാളിയുടെ ശോഷണം തടയാനുള്ള മോൺട്രിയൽ ഉടമ്പടി നിലവിൽ വന്നു. 1991
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമായി. 1995
ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഓ.) നിലവിൽവന്നു. 1996
ഇന്ദിരാ ആവാസ് യോജന നിലവിൽ വന്നു. 1999
യൂറോ നാണയം നിലവിൽവന്നു. 2004
ദേശീയ പെൻഷൻ പദ്ധതി ആരംഭിച്ചു. 2009
ദേശിയ കുറ്റാന്വേഷണ ഏജൻസി ( എൻ ഐ.എ) നിലവിൽ വന്നു. 2013
ഡയറക്ട് ബെനിഫിഷറി ട്രാൻസ്ഫർ പദ്ധതി ആരംഭിച്ചു. 2015
ഇന്ത്യയിൽ ആസൂത്രണ കമ്മീഷന് പകരമുള്ള പുതിയ സംവിധാനം നീതി ആയോഗ് നിലവിൽവന്നു.
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper