
01
കുടുംബശ്രീ മിഷൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് 2023 ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 10 വരെ നടത്തിവന്ന അയൽക്കൂട്ട വനിതകളുടെ പരിപാടി? ANS:- തിരികെ സ്കൂളിലേക്ക്
02
അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിൽ ആദ്യമായി ജനപ്രതിനിധി സഭയുടെ സ്‌പീക്കർ തൽസ്ഥാനത്തു നിന്നും സ്വന്തം കക്ഷിക്കാരായ റിപ്പബ്ലിക്കന്മാർ ചേർന്ന് പുറത്താക്കി. അദ്ദേഹത്തിന്റെ പേര്? ANS:- കെവിൻ മാക്കാർത്തി
03
ഹമാസ്-ഇസ്രായേൽ യുദ്ധത്തെ തുടർന്ന് ഇസ്രായേലിൽ അകപ്പെട്ട ഭാരതീയരെ തിരികെ എത്തിക്കുന്നതിനായി ഭാരതം നടത്തിയ രക്ഷാദൗത്യം? ANS:- ഓപ്പറേഷൻ അജയ്
04
2023 സെപ്റ്റംബർ 22-ന് ആംഗ്യഭാഷാ വ്യാഖ്യാതാവിന്റെ സഹായത്തോടെ സുപ്രീംകോടതിയിൽ സ്വന്തം പേരിൽ കേസ് വാദിച്ചുകൊണ്ട് രാജ്യത്തെ ബധിരയും മൂകയുമായ ആദ്യ അഭിഭാഷക എന്ന നിലയിൽ ദേശീയ ശ്രദ്ധ നേടിയ മലയാളി വനിത? ANS:- സാറാ സണ്ണി (കോട്ടയം സ്വദേശി)
05
'ജീവിതം ഒരു പെൻഡുലം' എന്ന ആത്മകഥയ്‌ക്ക് 2023-ലെ വയലാർ അവാർഡ് ലഭിച്ചു. ആരുടെ ആത്മകഥയാണ് ഇത്? ANS:- ശ്രീകുമാരൻ തമ്പി
06
രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ബസ് സർവീസ് ആരംഭിച്ചത് എവിടെ? ANS:- ഡൽഹി
07
മലയാളത്തിലെ ആദ്യ കാമ്പസ് ചലച്ചിത്രമായ ഉൾക്കടൽ എന്ന സിനിമ സംവിധാനം ചെയ്‌ത വ്യക്തി അടുത്തിടെ അന്തരിച്ചു. അദ്ദേഹത്തിൻറെ പേര്? ANS:- കെ.ജി.ജോർജ്ജ്
08
ഇരുപതാം നൂറ്റാണ്ടിൽ ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച 20 ഏഷ്യാക്കാരിൽ ഒരാളായി ടൈംസ് മാഗസിൻ 1999-ൽ തിരഞ്ഞെടുത്ത വിശ്രുതനായ മലയാളി 2023 സെപ്റ്റംബർ 28-ന് അന്തരിച്ചു. പേര്? ANS:- ഡോ.എം.എസ്.സ്വാമിനാഥൻ [മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ എന്നിവരായിരുന്നു മറ്റു രണ്ടു ഭാരതീയർ]
09
സംവിധാൻ സദൻ [ഭരണഘടനാ മന്ദിരം] എന്താണ്? ANS:- പഴയ പാർലമെന്റ് മന്ദിരത്തിന് നൽകിയിരിക്കുന്ന പേര്
10
2024-ലെ മികച്ച വിദേശ സിനിമയ്‌ക്കായുള്ള ഓസ്‌കാർ പുരസ്‌കാരത്തിന് പരിഗണിക്കാനായുള്ള ഭാരതത്തിന്റെ എൻട്രി എന്ന നിലയിൽ ഏത് മലയാള സിനിമയാണ് വാർത്താ പ്രാധാന്യം നേടിയത്? ANS:- 2018: എവരി വൺ ഈസ് എ ഹീറോ
11
വേൾഡ് ഫുഡ് പ്രൈസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023-ലെ നോർമൻ ഇ.ബൊർലോഗ് പുരസ്‍കാരം നേടിയത് ആരാണ്? ANS:- ഡോ.സ്വാതി നായക് [ഒഡീഷ]
12
രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര ഗ്രാമമായി 2023-ൽ തിരഞ്ഞെടുക്കപ്പെട്ടത്? ANS:- കിരീടേശ്വരി [പശ്ചിമബംഗാൾ]
13
ഏകാത്മകതാ കി പ്രതിമ എന്നപേരിൽ ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിതമായ സംസ്ഥാനം? ANS:- മധ്യപ്രദേശ്
14
ചൈനയിലെ ഹാങ് ചൗവിൽ വച്ചുനടന്ന 19-=ആമത് ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന്റെ സ്ഥാനം? ANS:- നാല് [107 മെഡലുകൾ ; 28 സ്വർണ്ണം, 38 വെള്ളി, 41 വെങ്കലം ]
15
പുതിയ പാർലമെന്റിന്റെ ആദ്യത്തെ സമ്മേളനം നടന്നത് എന്നാണ്? ANS:- 2023 സെപ്റ്റംബർ 19
16
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പൽ? ANS:- ഷെൻഹുവാ 15 [ചൈനീസ് കപ്പൽ]
17
ലണ്ടനിലെ ഓട്ടർമാൻസ് ഇൻസ്റ്റിറ്റ്യുട്ട് വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ടീച്ചറുടെ പേര്? ANS:- ബിയാട്രിസ്
18
സംസ്ഥാനത്തെ ആദ്യ ഓക്‌സിജൻ പാർക്ക് നിലവിൽ വരുന്നത് എവിടെ? ANS:- പാളയം [ തിരുവനന്തപുരം]
19
ഏഷ്യൻ നോബൽ എന്നറിയപ്പെടുന്ന 2023-ലെ മാഗ്സസെ പുരസ്‌കാരം നേടിയ ഏക ഭാരതീയൻ? ANS:- ഡോ.രവി കണ്ണൻ
20
പുതിയ പാർലമെന്റിൽ അവതരിപ്പിച്ച ആദ്യത്തെ ബിൽ? ANS:- വനിതാ സംവരണ ബിൽ (ബില്ലിന്റെ പേര് : നാരീശക്തി വന്ദൻ അധിനിയം, ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് (33% ) വനിതകൾക്ക് സംവരണം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് ഇത്)
Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper