# 'പല്ലിന് പല്ല്, കണ്ണിന് കണ്ണ്' എന്നത് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു - ഹമൂറാബിയുടെ നിയമസംഹിത
# ലോകത്തിലെ ആദ്യത്തെ നിയമ നിർമാതാവ് - ഹമ്മുറാബി
# ഇന്ത്യയിലെ ആദ്യത്തെ നിയമനിർമ്മാതാവ് - മനു
# ആധുനിക മനു എന്നറിയപ്പെടുന്ന വ്യക്തി - ഡോ.ബി.ആർ.അംബേദ്‌കർ
# ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന ആശയങ്ങളും തത്വങ്ങളും നിയമങ്ങളും അടങ്ങുന്ന ആധികാരിക പ്രമാണമാണ്.
ഭരണഘടന.
# ലോകത്തിലെ ആദ്യത്തെ ഭരണഘടന നിലവിൽവന്നത് ഏത് രാജ്യത്താണ് - അമേരിക്ക (1789)
# അമേരിക്കൻ ഭരണഘടനയിലെ ആർട്ടിക്കുകളുടെ എണ്ണം എത്രയാണ് - ഏഴ്
# അമേരിക്കൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് - ജെയിംസ് മാഡിസൺ
# ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം - ഇന്ത്യ
# ആധുനിക ജനാധിപത്യത്തിന്റെ നാട് എന്നറിയപ്പെടുന്നത് - ബ്രിട്ടൺ
# ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യരാജ്യം - ഗ്രീസ്
# 'ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യം - ഗ്രീസ്
# ലോകത്തെ ഏറ്റവും ചെറിയ ലിഖിത ഭരണഘടനയുള്ള രാജ്യം ഏത് - അമേരിക്ക
# ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ഏതാണ് - ഇന്ത്യ
# അലിഖിത ഭരണഘടനയുള്ള രാജ്യങ്ങൾ - ബ്രിട്ടൺ, ഇസ്രായേൽ, ഫ്രാൻസ് , ന്യുസിലാൻഡ്
# ലിഖിത ഭരണഘടനയുള്ള രാജ്യങ്ങൾ - ഇന്ത്യ, അമേരിക്ക, ആസ്‌ട്രേലിയ, ബ്രസീൽ, ദക്ഷിണാഫ്രിക്ക
# ഇന്ത്യയ്‌ക്ക് ഒരു ഭരണഘടന വേണമെന്ന് ആവശ്യപ്പെട്ട ആദ്യവ്യക്തി - എം.എൻ.റോയ്
# ഏത് പ്രസിദ്ധീകരണത്തിലൂടെയാണ് എം.എൻ.റോയ് ഇന്ത്യയ്‌ക്ക് ഭരണഘടന വേണമെന്ന് ആവശ്യപ്പെട്ടത് - ദി ഇന്ത്യൻ പാട്രിയേറ്റ്
# ഇന്ത്യയ്‌ക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന് ആവശ്യപ്പെട്ട ആദ്യ പാർട്ടി - സ്വരാജ് പാർട്ടി
# ഇന്ത്യയ്‌ക്ക് ഒരു ഭരണഘടന വേണമെന്ന ആശയം ആദ്യമായി ചർച്ച ചെയ്യപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് യോഗം - ബോംബൈ സമ്മേളനം (1934) അധ്യക്ഷൻ ഡോ.രാജേന്ദ്രപ്രസാദ്
# ഇന്ത്യയ്‌ക്ക് ഒരു ഭരണഘടന വേണമെന്ന ആവശ്യം മുന്നോട്ട് വച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനം - ഫൈസാപൂർ (1937)
Super
ReplyDelete