മൂന്നാം നിയമസഭ

Share it:
മൂന്നാം നിയമസഭ 
(1967 മാർച്ച് 3 മുതൽ 1970 ജൂൺ 26 വരെ)
മൂന്നാം നിയമസഭയ്‌ക്ക്‌ വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടന്നത് 1965 മാർച്ച് നാലിനായിരുന്നു. 1962-ലെ നിയമ ഭേദഗതി മൂലം ദ്വയാംഗമണ്ഡലങ്ങൾ എടുത്തു കളയുകയും മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണ്ണയിക്കുകയും ചെയ്തു. അതുമൂലം പുതുതായി ചേർത്ത 19 മണ്ഡലങ്ങൾ ഉൾപ്പടെ ആകെ 133 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 75.12 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോൺഗ്രസിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഉണ്ടായ പിളർപ്പുകൾ മൂലം ഭൂരിഭാഗം മണ്ഡലങ്ങളിലും ത്രികോണ മത്സരമായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള കക്ഷിനില ഇപ്രകാരമായിരുന്നു. കോൺഗ്രസ്സ് 36 ഒരു ഭാഗത്ത്. മറ്റൊരു ഭാഗത്ത് സി.പി.എം 40, എസ്.എസ്.പി 13, മുസ്‌ലിം ലീഗ് 6 എന്നീ കക്ഷികൾ. സി.പി.ഐ 3 , കേരള കോൺഗ്രസ്സ് 23 മൂന്നാമതായി ഒരു ഭാഗത്ത്. ഇവരെ കൂടാതെ 12 സ്വതന്ത്രരും വിജയിച്ചു. പക്ഷേ ഒരു ഭാഗത്തിനും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ മന്ത്രിസഭ രൂപീകരിക്കാൻ ആയില്ല. അങ്ങിനെ കേരളം നാലാം തവണയും രാഷ്‌ട്രപതി ഭരണത്തിലായി.

രണ്ട് വർഷത്തിന് ശേഷം 1967 മാർച്ചിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു മൂന്നാം നിയമസഭയ്ക്ക് വേണ്ടിയുള്ള രണ്ടാം തിരഞ്ഞെടുപ്പ് നടന്നു. സി.പി.എം നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയും കോൺഗ്രസ്സും തമ്മിലായിരുന്നു പ്രധാന പോരാട്ടം. 75.67 ശതമാനം പോളിംഗ് നടന്ന തിരഞ്ഞെടുപ്പിൽ സപ്തകക്ഷി മുന്നണി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. സ്‌പീക്കറായി ഡി.ദാമോദരൻ പോറ്റിയേയും ഡെപ്യുട്ടി സ്‌പീക്കറായി എം.പി.മുഹമ്മദ് ജാഫർ ഖാനേയും തിരഞ്ഞെടുത്തു. ഇ.എം.എസ് മുഖ്യമന്ത്രിയായി. നിയമസഭയുടെ ആദ്യ സമ്മേളനം ചേർന്നത് മാർച്ച് 15-നായിരുന്നു. പ്രതിപക്ഷ നേതാവ്, ആദ്യം കരുണാകരനും (1967 മാർച്ച് 15 മുതൽ 1969 ഒന്നുവരെ) പിന്നീട് ഇ.എം.എസും (1969 നവംബർ രണ്ടു മുതൽ 1970 ജൂൺ 26 വരെ) ആയിരുന്നു.
ഇ.എം.എസ്  മന്ത്രിസഭ
വകുപ്പ്  വ്യക്തി 
1. മുഖ്യമന്ത്രി  ഇ.എം.ശങ്കരൻ സമ്പൂതിരിപ്പാട്   
2. റവന്യു, ഭക്ഷ്യവിതരണം, സിവിൽ സപ്ലൈയ്സ്   കെ.ആർ.ഗൗരിയമ്മ   
3. ഗതാഗതം, വാർത്താവിനിമയം   ഇ.കെ.ഇമ്പിച്ചി ബാബ   
4 . വനം, ഹരിജനക്ഷേമം   എം.കെ. കൃഷ്ണൻ  
5. ജലസേചനം, സഹകരണം  പി.ആർ.കുറുപ്പ് 
(1969 ഒക്ടോബർ 21-ന് രാജിവച്ചു)  
6. ധനം   പി.കെ.കുഞ്ഞു 
(1969 മെയ് 13-ന് രാജിവച്ചു)  
7. വിദ്യാഭ്യാസം   സി.എച്ച്.മുഹമ്മദ് കോയ 
(1969 ഒക്ടോബർ 21-ന് രാജിവച്ചു)  
8. പഞ്ചായത്ത്, സാമൂഹ്യക്ഷേമം    എം.പി.എം.അഹമ്മദ് കാരിക്കൽ 
(1968 ഒക്ടോബർ 24-ന് രാജിവച്ചു)  
9. കൃഷി, വൈദ്യുതി    എം.എൻ.ഗോവിന്ദൻ നായർ 
(1969 ഒക്ടോബർ 21-ന് രാജിവച്ചു)  
10. വ്യവസായം   ടി.വി.തോമസ് 
(1969 ഒക്ടോബർ 21-ന് രാജിവച്ചു)  
11. ആരോഗ്യം   ബി.വെല്ലിംഗ്ടൺ 
(1969 ഒക്ടോബർ 21-ന് രാജിവച്ചു)  
12. പൊതുമരാമത്ത്   ടി.കെ.ദിവാകരൻ
(1969 ഒക്ടോബർ 21-ന് രാജിവച്ചു)  
 
13. തൊഴിൽ   മത്തായി മാഞ്ഞൂരാൻ   
14.പഞ്ചായത്ത്, സാമൂഹ്യ വികസനം   കെ.അവുക്കാദർ കുട്ടി നഹ 
(1968 നവംബർ 9 മുതൽ 1969 ഒക്ടോബർ 21 വരെ)   
ആഭ്യന്തര പ്രശ്‌നങ്ങൾ മൂലം ഇ.എം.എസ്‌ മന്ത്രിസഭ രണ്ടര വർഷത്തിന് ശേഷം രാജി വച്ചു. തുടർന്ന് മുഖ്യമന്ത്രിയായത് സി.അച്യുതമേനോനാണ്.
അച്യുതമേനോൻ മന്ത്രിസഭ
വകുപ്പ്  വ്യക്തി 
01. മുഖ്യമന്ത്രി  സി.അച്യുതമേനോൻ   
02.വ്യവസായം, തൊഴിൽ    പി.രവീന്ദ്രൻ   
03. റവന്യു   കെ.ടി.ജേക്കബ്  
04. ആഭ്യന്തരം, വിദ്യാഭ്യാസം    സി.എച്ച് . മുഹമ്മദ് കോയ   
05. തദ്ദേശ സ്വയംഭരണം   കെ.അവുക്കാദർ കുട്ടി നഹ   
06. ധനം    എൻ.കെ.ശേഷൻ 
(1970 ഏപ്രിൽ 2-ന് രാജിവച്ചു)  
07. ജലസേചനം, കൃഷി   ഒ.കോരൻ 
(1970 ഓഗസ്റ്റ് 1-ന് രാജിവച്ചു)  
08. ഗതാഗതം, ആരോഗ്യം    കെ.എം.ജോർജ്ജ്  
അച്യുതമേനോനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമ്പോൾ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. നിയമസഭാംഗമല്ലാത്ത ഒരാൾ മുഖ്യമന്ത്രിയാവുന്നത് കേരളത്തിൽ ആദ്യമായിട്ടായിരുന്നു. മുഖ്യമന്ത്രി നിയമസഭാംഗമല്ലാതിരുന്നതിനാൽ 1969 നവംബർ 2 മുതൽ 1970 ഏപ്രിൽ 23 വരെ ടി.കെ.ദിവാകരനായിരുന്നു സഭാ നേതാവിന്റെ ചുമതല വഹിച്ചിരുന്നത്. കൊട്ടാരക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു നിയമസഭയിൽ എത്തിയെങ്കിലും അച്യുതമേനോൻ അധികകാലം മുഖ്യമന്ത്രിയായി തുടർന്നില്ല. എട്ട് മാസത്തെ ഭരണത്തിന് ശേഷം പുതിയ ജനവിധിക്കായി അദ്ദേഹം രാജിവച്ചു. അങ്ങിനെ മൂന്ന് വർഷം മൂന്ന് മാസം 24 ദിവസം നീണ്ട മൂന്നാം നിയമസഭ പിരിച്ചുവിട്ടുകൊണ്ട്  കേരളം അഞ്ചാം തവണയും രാഷ്‌ട്രപതി ഭരണത്തിലായി.
Share it:

Niyamasabha

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper