രണ്ടാം നിയമസഭ

Share it:
രണ്ടാം നിയമസഭ 
(1960 ഫെബ്രുവരി 22 മുതൽ 1964 സെപ്റ്റംബർ 24 വരെ)
രണ്ടാം നിയമസഭയ്ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് 1960 ഫെബ്രുവരി ഒന്നിനായിരുന്നു. 85.7 ശതമാനം പേർ സമ്മതിദാനം രേഖപ്പെടുത്തി. ഈ നിയമസഭയിലും 126 അംഗങ്ങളാണ് ഉണ്ടായിരുന്നത്. സ്പീക്കറായി കെ.എം.സീതിസാഹിബിനേയും ഡെപ്യൂട്ടി സ്പീക്കറായി നബീസത്ത് ബീവിയേയും തിരഞ്ഞെടുത്തു. കേവല ഭൂരിപക്ഷം നേടിയ, സഖ്യ കക്ഷികളായ കോൺഗ്രസ് (63), പി.എസ്.പി (20), മുസ്ലീം ലീഗ് (13) എന്നിവർ ചേർന്ന് പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചു. ഇതായിരുന്നു കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി ഭരണം. നിയമസഭയുടെ ആദ്യ സമ്മേളനം ചേർന്നത് മാർച്ച് 12-നായിരുന്നു. പ്രതിപക്ഷ നേതാവ് ഇ. എം. എസ്. (1960 മാർച്ച് 12 മുതൽ 1964 സെപ്റ്റംബർ പത്തുവരെ) ആയിരുന്നു.
പട്ടം താണുപിള്ള മന്ത്രിസഭ
വകുപ്പ്  വ്യക്തി 
മുഖ്യമന്ത്രി  പട്ടം.എ.താണുപിള്ള  
ധനം  ആർ.ശങ്കർ  
ആഭ്യന്തരം   പി.ടി.ചാക്കോ  
വ്യവസായം   കെ.എ.ദാമോദര മേനോൻ  
വിദ്യാഭ്യാസം  പി.പി.ഉമ്മർകോയ  
തൊഴിൽ, ഗതാഗതം  കെ.ടി.അച്യുതൻ  
കൃഷി, ഭക്ഷ്യവിതരണം  ഇ.പി.പൗലോസ്  
ആരോഗ്യം, വൈദ്യുതി   വി.കെ.വേലപ്പൻ  
ഹരിജനക്ഷേമം, രജിസ്‌ട്രേഷൻ   കെ.കുഞ്ഞമ്പു  
പൊതുമരാമത്ത്   ഡി.ദാമോദരൻ പോറ്റി  
റവന്യു, നിയമം  കെ.ചന്ദ്രശേഖരൻ  
സീതിസാഹിബിന്റെ നിര്യാണത്തെ തുടർന്ന് സി.ഏച്ച്.മുഹമ്മദ് കോയ 1961 ജൂൺ ഒൻപതിന് സ്‌പീക്കറായി. 1961 ഡിസംബർ പത്തിന് അദ്ദേഹം രാജി വച്ചു. തുടർന്ന് ഡിസംബർ 13-ന് അലക്‌സാണ്ടർ പറമ്പിത്തറ സ്‌പീക്കറായി. പട്ടം താണുപിള്ള പഞ്ചാബിൽ ഗവർണറായി നിയമിതനായതിനെത്തുടർന്ന് ആർ.ശങ്കർ മുഖ്യമന്ത്രിയായി അധികാരമേറ്റു.
ആർ.ശങ്കർ മന്ത്രിസഭ
വകുപ്പ്  വ്യക്തി 
മുഖ്യമന്ത്രി  ആർ.ശങ്കർ  
ആഭ്യന്തരം, നിയമം, റവന്യു   പി.ടി.ചാക്കോ  
ഗതാഗതം, തൊഴിൽ  കെ.ടി.അച്യുതൻ 
ഭക്ഷ്യവിതരണം, കൃഷി   ഇ.പി.പൗലോസ്  
വ്യവസായം  കെ.എ.ദാമോദര മേനോൻ  
പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ഫിഷറീസ്   പി.പി.ഉമ്മർ കോയ  
ഹരിജനക്ഷേമം  കെ.കുഞ്ഞമ്പു  
പൊതുമരാമത്ത്   ഡി.ദാമോദരൻ പോറ്റി  (1962 ഒക്ടോബർ 8-ന് രാജിവച്ചു) 
റവന്യു, നിയമം   കെ.ചന്ദ്രശേഖർ (1962 ഒക്ടോബർ 8-ന് രാജിവച്ചു) 
റവന്യു, നിയമനിർമ്മാണം   ടി.എ.തൊമ്മൻ (1964 മാർച്ച് 2 മുതൽ) 
ആരോഗ്യം  എം.പി.ഗോവിന്ദൻ നായർ (1962 ഒക്ടോബർ 9 മുതൽ) 
അവിശ്വാസപ്രമേയത്തെ തുടർന്ന് 1964 സെപ്റ്റംബർ 10-ന് ശങ്കർ രാജിവച്ചു. സംസ്ഥാനം വീണ്ടും രാഷ്‌ട്രപതി ഭരണത്തിലായി. നാല് വർഷം ഏഴ് മാസം മൂന്ന് ദിവസം നീണ്ടുനിന്ന ഈ നിയമസഭ 1964 സെപ്റ്റംബർ 24-ന് പിരിച്ചുവിട്ടു.
Share it:

Niyamasabha

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper