സി.ഐ.എ

Share it:
രണ്ടാം ലോക മഹായുദ്ധകാലത്തെ ഒ.എസ്.എസ് (ഓഫീസ് ഓഫ് സ്ട്രാറ്റജിക് സർവീസസ്) പിരിച്ചുവിടപ്പെട്ടതിനെ തുടർന്നാണ് 1946-ൽ പ്രസിഡൻറ് ഹാരി.എസ്. ട്രൂമാൻ, പ്രസിഡൻ്റിൻ്റെ നേരിട്ട് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സി.ഐ.എയ്ക്ക് രൂപം നൽകിയത്. പ്രസിഡൻ്റിനോടും യു.എസ്.കോൺഗ്രസ് കമ്മിറ്റികളോടും മാത്രമേ സി.ഐ.എ വിധേയത്വം പുലർത്തേണ്ടതുള്ളൂ. സ്ഥിരം ക്യാബിനറ്റ് അംഗത്തിന്റെ പദവിയിലുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിക്കുന്ന വിവരങ്ങൾ പ്രസിഡൻ്റിനെ ധരിപ്പിക്കേണ്ടത്. സി.ഐ.എയുടെ പ്രവർത്തനം നിഗൂഢമാണ്. എൻ.ആർ.ഒ (നാഷ ണൽ റിക്കാനൈസൻസ് ഓഫീസ്) യുടെ പര്യവേഷണ ഉപഗ്രഹങ്ങളും എൻ.എസ്.എയുടെ സിഗ്നലുകൾ തടസ്സപ്പെടുത്തുവാനുള്ള സംവിധാനങ്ങളും അമേരിക്കൻ സൈന്യത്തിൻ്റെ പര്യവേക്ഷണ വിമാനങ്ങളും സി.ഐ.എ ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു ഘട്ടത്തിൽ അവർ സ്വന്തം യു-2 പര്യവേക്ഷണ വിമാനങ്ങൾ തന്നെ ഉപയോഗിച്ചിരുന്നു. 
ഡി.സി.ഐ (ഡയറക്ടർ ഓഫ് സെൻട്രൽ ഇൻറലിജൻസ്) ആണ് സി.ഐ.എയുടെ തലവൻ. അദ്ദേഹം അമേരിക്കയിലെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ തലവനും രഹസ്യാന്വേഷണ കാര്യങ്ങളിൽ പ്രസിഡൻറിൻ്റെ മുഖ്യ ഉപദേഷ്ടാവുമാണ്.
Share it:

Commissions

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper