ഒന്നാം നിയമസഭ

Share it:
ഒന്നാം നിയമസഭ 
(1957 ഏപ്രിൽ 1 മുതൽ 1959 ജൂലൈ 31 വരെ)
1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാന രൂപീകൃതമായതിനു ശേഷം ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെയായിരുന്നു. 114 മണ്ഡലങ്ങൾ ഉണ്ടായിരുന്നതിൽ 12 എണ്ണം ദ്വയാംഗ മണ്ഡലങ്ങളായിരുന്നു. 66.62 ശതമാനം പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിനുശേഷം ആർ. ശങ്കരനാരായണൻ തമ്പിയെ സ്പീക്കറായും കെ.ഒ.ഐഷാ ഭായിയെ ഡെപ്യൂട്ടി സ്പീക്കറായും തിരഞ്ഞെടുത്തു. നിയമസഭയുടെ ആദ്യ സമ്മേളനം ചേർന്നത് ഏപ്രിൽ 27-നായിരുന്നു. പ്രതിപക്ഷ നേതാവ് പി.ടി. ചാക്കോ (1957 ഏപ്രിൽ 27 മുതൽ 1959 ജൂലൈ 31 വരെ) ആയിരുന്നു. 60 സീറ്റുള്ള കമ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. അഞ്ച് സ്വതന്ത്രരുടെ കൂടി പിന്തുണയോടെ 1957 ഏപ്രിൽ അഞ്ചിന് ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റു.
വകുപ്പ്  വ്യക്തി 
മുഖ്യമന്ത്രി  ഇ.എം.എസ്.നമ്പൂതിരിപ്പാട് 
ധനം  സി.അച്യുതമേനോൻ 
ഗതാഗതം
തൊഴിൽ 
ടി.വി.തോമസ് 
ഭക്ഷ്യവിതരണം 
വനം 
കെ.സി.ജോർജ്ജ് 
വ്യവസായം  കെ.പി.ഗോപാലൻ 
പൊതുമരാമത്ത്  ടി.കെ.മജീദ് 
തദ്ദേശസ്വയംഭരണം  പി.കെ.ചാത്തൻ മാസ്റ്റർ 
വിദ്യാഭ്യാസം 
സഹകരണം 
ജോസഫ് മുണ്ടശ്ശേരി 
റവന്യു 
എക്സൈസ് 
കെ.ആർ.ഗൗരിയമ്മ 
നിയമം 
വൈദ്യുതി 
വി.ആർ.കൃഷ്ണയ്യർ 
ആരോഗ്യം  എ.ആർ.മേനോൻ 
പക്ഷേ 126 അംഗ നിയമസഭയ്ക്ക് രണ്ട് വർഷവും നാല് മാസവും മാത്രമായിരുന്നു ആയുസ്സ്. കോൺഗ്രസ് നയിച്ച വിമോചന സമരത്തെത്തുടർന്ന് ഭരണഘടനയുടെ 356-ാം വകുപ്പ് ഉപയോഗിച്ച് 1959 ജുലൈ 31-ന് നിയമസഭ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഇത്തരത്തിൽ ഇന്ത്യയിൽ ആദ്യമായാണ് സംസ്ഥാന നിയമസഭ പിരിച്ചുവിട്ടത്.
Share it:

Niyamasabha

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper