ആലപ്പുഴ [GK Questions Related with Alappuzha District]

Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
പൊതുവിജ്ഞാന വിഭാഗത്തിലെ പ്രധാനപ്പെട്ട ഒന്നായ കേരളം എന്നതിൽ ജില്ലകളെക്കുറിച്ചു കുറിപ്പുകളാണ് താഴെ നൽകിയിരിക്കുന്നത്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
01
ആലപ്പുഴയുടെ പഴയ പേര്?
ചെമ്പകശ്ശേരി
02
ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
അമ്പലപ്പുഴ
03
കരുമാടിക്കുട്ടൻ എന്ന ബുദ്ധപ്രതിമ ലഭിച്ച സ്ഥലം?
അമ്പലപ്പുഴയ്ക്കടുത്ത് കരുമാടി
04
കേരളത്തിൽ ആദ്യമായി തുള്ളൽ അരങ്ങേറിയത്?
അമ്പലപ്പുഴ ക്ഷേത്രത്തിൽ
05
ആലപ്പുഴയിലെ ഏത് സ്ഥലത്താണ് പ്രാചീനകാലത്തെ കപ്പലിന്റെ അവശിഷ്ടങ്ങൾ കിട്ടിയത്?
തൈക്കൽ
06
കേരളത്തിലെ ആദ്യ സിദ്ധഗ്രാമം?
ചന്തിരൂർ
07
കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ നടത്തിയ ഏറ്റവും വലിയ പ്രക്ഷോഭം?
പുന്നപ്ര-വയലാർ
08
പുന്നപ്ര-വയലാർ പ്രക്ഷോഭം നടന്ന വർഷം?
1946
09
പുന്നപ്ര-വയലാർ സമരം അടിച്ചമർത്തിയ തിരുവിതാംകൂർ ദിവാൻ?
സി.പി.രാമസ്വാമി അയ്യർ
10
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലാ?
ആലപ്പുഴ
11
കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിച്ചത് ആരാണ്?
കാഴ്‌സൺ പ്രഭു
12
കേരളത്തിലെ ആദ്യത്തെ ലൈറ്റ്ഹൗസ് മ്യുസിയം സ്ഥാപിതമായത് എവിടെ?
ആലപ്പുഴ [2012-ൽ]
13
കേരളത്തിൽ ഉന്നത തടമേഖല തീരെയില്ലാത്ത ജില്ല?
ആലപ്പുഴ
14
കാർട്ടുണിസ്റ്റ് ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യുസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?
ആലപ്പുഴ
15
കയർഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല ?
ആലപ്പുഴ
16
കേരളത്തിൽ മലകളും കുന്നുകളും ഏറ്റവും കുറവുള്ള ജില്ല?
ആലപ്പുഴ
17
രാജാ കേശവദാസന്റെ പട്ടണം എന്നറിയപ്പെടുന്നത്?
ആലപ്പുഴ
18
കേരള ജലഗതാഗത വകുപ്പിന്റെ ആസ്ഥാനം?
ആലപ്പുഴ
19
കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് നിലവിൽവന്നത്?
ആലപ്പുഴ
20
ഭാരതത്തിന്റെ ദക്ഷിണ-പശ്ചിമ തീരത്തെ ആദ്യത്തെ ലൈറ്റ്ഹൗസ് സ്ഥിതിചെയ്യുന്ന സ്ഥലം?
ആലപ്പുഴ
21
കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽവ്യവസായം ഉള്ള ജില്ല ?
ആലപ്പുഴ
22
പുന്നപ്ര-വയലാർ സമരത്തിന്റെ അനുരണങ്ങൾ സ്വീകരിച്ചുകൊണ്ട് തകഴി എഴുതിയ നോവൽ?
തലയോട്
23
രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?
സർദാർ കെ.എം.പണിക്കർ
24
ഉദയാ സ്റ്റുഡിയോ സ്ഥാപിച്ചത്?
എം.കുഞ്ചാക്കോ
25
പദ്മശ്രീയ്ക്ക് അർഹനായ ആദ്യ മലയാളി?
കാർട്ടുണിസ്റ്റ് ശങ്കർ
26
കുമാരനാശാൻ മുങ്ങി മരിച്ച സ്ഥലം?
കുമാരകോടി (1924 റെഡീമർ ബോട്ടപകടം)
27
കേരളത്തിലെ ഏറ്റവും വലിയ റംസാർ സൈറ്റ്?
വേമ്പനാട് തടാകം
28
കേരളത്തിലെ ഏറ്റവും വലിയ കായൽ?
വേമ്പനാട്
29
മയൂരസന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത്?
ഹരിപ്പാട്
30
മാവേലിക്കര ഉടമ്പടി ഒപ്പുവച്ചത് ആരൊക്കെ തമ്മിൽ?
അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മയും ഡച്ചുകാരും
31
മാവേലിക്കര ഉടമ്പടി ഒപ്പുവച്ചത് ഏത് വർഷം?
1753
32
മികച്ച ഗ്രാമപഞ്ചായത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സ്വരാജ് ട്രോഫി നേടിയ ആദ്യത്തെ പഞ്ചായത്ത്?
കഞ്ഞിക്കുഴി [1995 - 96]
33
കേരളത്തിലെ താലൂക്കുകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത് ?
ചേർത്തല
34
ആലപ്പുഴ ജില്ലയിലെ വെങ്കലഗ്രാമം എന്നറിയപ്പെടുന്നത്?
മാന്നാർ
35
ആലപ്പുഴ തുറമുഖം വികസിപ്പിച്ച തിരുവിതാംകൂർ ദിവാൻ?
രാജാ കേശവദാസ്
36
യൂറോപ്യൻ രേഖകളിൽ പോർക്കെ എന്നറിയപ്പെട്ടിരുന്ന പ്രദേശം?
പുറക്കാട്
37
കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത്?
കുട്ടനാട്
38
ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത, സമ്പൂർണ്ണ നിയമസാക്ഷരതാ പഞ്ചായത്ത്?
ചെറിയനാട്
39
രാജാ രവിവർമ്മ സെന്റർ ഓഫ് എക്‌സലൻസ് ഫോർ വിഷ്വൽ ആർട്ട്സ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
മാവേലിക്കര
40
വയലാർ രാമവർമ്മയുടെ സ്മരണാർത്ഥം ആലപ്പുഴ ജില്ലയിൽ നിലവിൽവന്ന സ്‌മൃതിമണ്ഡപം?
ചന്ദ്രകളഭം
JAN921
ഈ ഭാഗത്ത് ഏതെങ്കിലും ചോദ്യങ്ങൾ വിട്ടുപോയീട്ടുണ്ടെങ്കിൽ വായനക്കാർക്ക് അവ സൂചിപ്പിക്കാവുന്നതാണ്... ഈ ഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറയ്‌ക്ക്‌ ഇതിലെ ചോദ്യങ്ങൾക്ക് കൂട്ടിച്ചേർക്കലുകൾ വരുത്തുന്നതാണ്...
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Share it:

Districts in Kerala

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper