അൾജീരിയ

Share it:
Kerala PSC Helper Malayalam General Knowledge Questions and Answer Blog Provide you GK Notes for various Kerala Public Service Commission (Kerala PSC) Conducting Examination Like Lower Division Clerk (LDC) Last Grade Servents (Now Office Assistant) Assistant Grade and many more examinations.
Here we given you the details Note of Algeria... 

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ രാജ്യമാണ് അൾജീരിയ. ടുണീഷ്യ, നൈജർ, ലിബിയ, മൊറോക്കോ, മാലി, മൗറിറ്റാനിയ, വെസ്റ്റേൺ സഹാറ എന്നിവയാണ് അൾജീരിയയുടെ അയൽ രാജ്യങ്ങൾ രാജ്യത്തിന്റെ വടക്കു ഭാഗത്ത് മെഡിറ്ററേനിയൻ  കടലാണ്.
സ്വാതന്ത്ര്യസമരത്തിലും അതിനു ശേഷമുണ്ടായ ആഭ്യന്തര കലാപങ്ങളിലുമായി ലക്ഷക്കണക്കിനു പേരാണ് അൾജീരിയയിൽ കൊല്ലപ്പെട്ടത്. 1962ൽ ഫ്രാൻസിൽ നിന്നാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. 
ഒറ്റ നോട്ടത്തിൽ
ഔദ്യോഗിക നാമം: People's Democratic Republic of Algeria
തലസ്ഥാനം: അൾജിയേഴ്സ്
വിസ്തൃതി: 2.4 ദശലക്ഷം ച.കി.മീ
പ്രധാന ഭാഷകൾ: അറബി, ഫ്രഞ്ച്, ബെർബർ
പ്രധാന മതം: ഇസ്ലാം
നാണയം: ദിനാർ
അൾജീരിയയുടെ അഞ്ചിൽ നാലു ഭാഗവും സഹാറാ മരുഭൂമിയാണ്. രാജ്യത്തിന്റെ വടക്കു ഭാഗത്താണ് ജനവാസം കൂടുതലുളളത്. ലോകത്തിലെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ അൾജീരിയയിൽ 1950കളിലാണ് എണ്ണ കണ്ടെത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് അൾജീരിയയുടെ  പ്രധാന പ്രകൃതി വാതകം കയറ്റുമതി.
ബെർബർ ഗോത്രവർഗക്കാരായിരുന്നു അൾജീരിയയിലെ ആദിമനിവാസികൾ. അറബികൾ ഈ പ്രദേശം കീഴടക്കുന്നത് ഏഴാം നൂറ്റാണ്ടോടെയാണ്. ഇപ്പോഴും ജനസംഖ്യയുടെ മുപ്പത്ശതമാനത്തോളം ബർബർ ജനതയാണ്.
1990കളിൽ അൾജീരിയ രക്തരൂക്ഷിതമായ പോരാട്ടങ്ങൾക്കു വേദിയായി.
Share it:

World Around Us

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper