ഇന്ത്യയിൽ ആദ്യം - Part 1

Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.

ഇന്ത്യയിൽ ആദ്യം എന്ന ഈ പോസ്റ്റിൽ ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന പദ്ധതികളും ആദ്യത്തെ വ്യക്തികളെയുമൊക്കെ പരിചയപ്പെടാം..
# ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം?
കേരളം 
സമ്പൂർണ്ണ ആദിവാസി സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കേരളം 
# ഇന്ത്യയിലെ ആദ്യ ആർച്ച് ഡാം നിർമ്മിക്കപ്പെട്ടത് എവിടെ?
ഇടുക്കി 
# ഇന്ത്യയിൽ ആദ്യമായി ഇക്കോടൂറിസം ആരംഭിച്ച സ്ഥലം?
തെന്മല 
# ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?
കേരളം 
# ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം?
കേരളം 
# ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
കേരളം
# ഭരണഘടനയുടെ 356-ആമത് അനുച്ഛേദം പ്രയോഗിക്കപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം?
കേരളം 
# കടൽമാർഗം യൂറോപ്യൻമാർ ആദ്യമെത്തിയ ഇന്ത്യൻ പ്രദേശം?
കേരളം (കാപ്പാട്)
# ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി സ്ഥാപിതമായ സ്ഥലം?
മട്ടാഞ്ചേരി 
# ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥാപിതമായ സ്ഥലം?
കൊടുങ്ങല്ലൂർ 
# ഇന്ത്യയിലെ ആദ്യത്തെ മോസ്‌ക് സ്ഥാപിതമായ സ്ഥലം?
കൊടുങ്ങല്ലൂർ 
# കോമൺവെൽത്ത് രാജ്യങ്ങളിലെ ജൂതപ്പള്ളികളിൽ ഏറ്റവും പഴക്കമുള്ളത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
മട്ടാഞ്ചേരി (കേരളം)
# ഇന്ത്യയിലെ ആദ്യ ഇ-വേസ്റ്റ് ക്ലിനിക് നിലവിൽവന്നത്?
ഭോപ്പാൽ (മധ്യപ്രദേശ്)
# ഇന്ത്യയിൽ ആദ്യമായി കാർഷിക ഭൂമി പാട്ടത്തിന് നൽകുന്ന പദ്ധതി ആവിഷ്‌കരിച്ച സംസ്ഥാനം?
ഉത്തരാഖണ്ഡ് 
# ആദ്യ ഭക്ഷ്യ സംസ്‌കരണ ഉച്ചകോടിക്ക് വേദിയായ സ്ഥലം?
ലഡാക്ക് 
# ഇന്ത്യയുടെ ആദ്യത്തെ സംയുക്ത പ്രതിരോധ സേനാതലവൻ ആരാണ്? 
ജനറൽ ബിപിൻ റാവത്ത് 
# ഇന്ത്യയിലെ ആദ്യ Under Water Metro നിലവിൽവന്ന സംസ്ഥാനം?
പശ്ചിമബംഗാൾ 
# ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്കായി യുദ്ധസ്മാരകം നിലവിൽ വരുന്നത്?
മീററ്റ് (ഉത്തർപ്രദേശ്) 
# ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് നിലവിൽവന്നത് എവിടെ?
കൊച്ചി 
Share it:

First Time in India

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper