ശങ്കരാചാര്യർ

Share it:

 

പെരിയാറിൻ തീരത്ത് കാലടിയിലാണ് ഒരു നമ്പൂതിരി ബ്രാഹ്മണനായ ശങ്കരാ ചാര്യർ ജനിച്ചത്. കുട്ടിക്കാലത്തുതന്നെ സംന്യാസം സ്വീകരിച്ച ശങ്കരൻ ധാരാളം യാത്രകൾ നടത്തുകയും, നർമ്മദാ തീരത്തുവെച്ച് ഗൗഡപാദന്റെ ശിഷ്യനായ ഗോവിന്ദപാദരെ ഗുരുവായി സ്വീകരിക്കുകയും ചെയ്യു.

ഗോവിന്ദപാദരിൽനിന്ന് അദ്ദേഹം അദ്വൈത വേദാന്തം അഭ്യസിച്ചു. തുടർന്ന് പ്രയാഗയിലേക്ക് യാത്ര ചെയ്ത് കുമാരില ഭട്ടനെ സന്ദർശിക്കുകയും മീമാംസാപണ്ഡിതനായ മണ്ഡനമിശ്രനെ വാദത്തിൽ പരാജയപ്പെടുത്തുകയും ചെയ്തു. പിന്നീട് കശ്മീരിലെത്തിയ ശ്രീശങ്കരൻ സകലരെയും പരാജയപ്പെടുത്തി സർവജ്ഞപീഠത്തിൽ ആസനസ്ഥനായെന്നും പറയപ്പെടുന്നു.

അദ്വൈത സിദ്ധാന്തം
'ബ്രഹ്മസത്യം ജഗൻ മിഥ്യാ, ജീവോ ബ്രഹ്മവ നാപര' ബ്രഹ്മമാണ് സത്യം, ജഗത്ത് മിഥ്യയാണ്. ജീവൻ തന്നെയാണ് ബ്രഹ്മം, മറ്റൊന്നുമല്ല. ഉപനിഷത്തുകളും ഭഗവദ്ഗീതയുമാണ് അദ്വൈത വേദാന്തത്തിനടിസ്ഥാനം. പ്രപഞ്ചത്തിൽ ബ്രഹ്മമല്ലാതെ മറ്റൊന്നും നിത്യമായില്ലെന്നതാണ് അദ്വൈത വാദത്തിന്റെ അടിസ്ഥാന തത്ത്വം. ശങ്കരാചാര്യർ ജീവാത്മാവിനെ ബ്രഹ്മാംശമായി കാണുകയും എല്ലാ ഭൗതിക വസ്തുക്കളെയും മായയായി കണക്കാക്കുകയും ചെയ്തു.

ശങ്കരാചാര്യരുടെ നാലു മഠങ്ങൾ 
ഭാരതത്തിലെ നാദിക്കുകളിൽ ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ പ്രസിദ്ധമാണ്. ഒറീസയിലെ പുരിയിൽ സ്ഥാപിച്ച മഠം ഗോവർധനമഠം എന്ന പേരിലറിയപ്പെടുന്നു. ഈ മഠം ഋഗ്വേദത്തെ പ്രതിനിധാനം ചെയ്യുന്നു. കർണാടകത്തിലെ ശൃംഗേരിയിൽ സ്ഥാപിച്ച ശാരദാമഠം യജുർവേദത്തെയും ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച ദ്വാരകമഠം / ദ്വാരകാപീഠം സാമവേദത്തെയും ഉത്തരാഞ്ചലിലെ ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം അഥർവവേദത്തെയും പ്രതിനിധാനം ചെയ്യുന്നു.

കേരളത്തിൽ അദ്ദേഹം സ്ഥാപിച്ച മഠങ്ങളാണ് തൃശൂരിലെ വടക്കേമഠവും നടുവിലെ മഠവും എടയിലെ മഠവും തെക്കേ മഠവും. ഈ  മഠങ്ങളിലെ ആദ്യകാല അദ്ധ്യക്ഷന്മാർ അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ആനന്ദഗിരി, സുമേശ്വരൻ, ഹസ്താമലകൻ, പദ്മപാദൻ എന്നിവരായിരുന്നു. ശങ്കരൻ ചില ബുദ്ധമത തത്ത്വങ്ങൾ സ്വീകരിക്കുകയും ഹിന്ദുമതത്തെ പരിഷ്കരിക്കുകയും ചെയ്തു. 

തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഇദ്ദേഹം വൈദിക സംന്യാസിമാരുടെ സംഘങ്ങൾ രൂപീകരിച്ചിരുന്നു. അതിനാൽ ശ്രീശങ്കരനെ ചിലർ പ്രഛന്ന ബുദ്ധനെന്ന് വിശേഷിപ്പിച്ചിരുന്നു. നിരവധി ഭാഷ്യങ്ങൾക്കു പുറമെ വിവേകചൂഡാമണി, ശിവാനന്ദലഹരി, സൗന്ദര്യലഹരി തുടങ്ങിയ സ്വതത്ര കൃതികളും അദ്ദേഹം രചിച്ചീട്ടുണ്ട്.

Share it:

Renaissance

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper