വിവരാവകാശ നിയമം

Share it:
വിവരാവകാശ നിയമം ഇന്ത്യൻ പാർലമെൻറ് പാസ്സാക്കിയതെന്ന് ? 
2005 ജൂൺ 15

വിവരാവകാശ നിയമം നിലവിൽ വന്നത്?
2005 ഒക്ടോബർ 12

വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് ആർക്കാണ് അപേക്ഷ നൽകേണ്ടത്?
പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ / അസിസ്റ്റൻറ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ

കൂടുതൽ അറിയാം 
വിവരാവകാശ നിയമം | ദേശീയ വിവരാവകാശ കമ്മീഷൻ | സംസ്ഥാന വിവരാവകാശ കമ്മീഷൻ 

നിശ്ചിത സമയത്തിനുള്ളിൽ ശരിയായ വിവരം നൽകുന്നതിന് വീഴ്ച വരുത്തിയാൽ പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർ അടക്കേണ്ട പിഴ എത്രയാണ്?
ദിവസം 250 രൂപ വെച്ച് (പരമാവധി 25000 രൂപ)

വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് നൽകേണ്ട അപേക്ഷാ ഫീസ് എത്രയാണ്?
10 രൂപ (ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് ബാധകമല്ല)

വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ മറുപടി നൽകണം?
 30 ദിവസത്തിനുള്ളിൽ

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും സംബദ്ധിച്ചതാണെങ്കിൽ എത്ര സമയ പരിധിക്കുള്ളിൽ ആവശ്യപ്പെട്ട വിവരം നൽകണം?
48 മണിക്കൂറിനുള്ളിൽ

അസിസ്റ്റൻറ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർക്ക് അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ മറുപടി നൽകണം?
35 ദിവസത്തിനുള്ളിൽ

വിവരാവകാശ നിയമത്തിൻറെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ള ഏജൻസികൾ ഏതെല്ലാം?
സൈന്യം , കേന്ദ്ര ഇന്റലിജൻസ്, സെക്യൂരിറ്റി ഏജൻസികൾ തുടങ്ങിയവ

പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ ആർക്കാണ് അപ്പീൽ നൽകേണ്ടത്?
തൊട്ടു മുകളിലുള്ള ഓഫീസർക്ക് (30 ദിവസത്തിനുള്ളിൽ)

ആർക്കാണ് രണ്ടാം അപ്പീൽ നൽകേണ്ടത്?
സംസ്ഥാന\കേന്ദ്ര ഇൻഫോർമേഷൻ കമ്മീഷന് (90 ദിവസത്തിനുള്ളിൽ)

വിവരാവകാശവുമായി ബന്ധപ്പെട്ട കേസുകളിൽ അധികാരമുള്ള കോടതികൾ ഏതൊക്കെ?
സുപ്രീം കോടതി, ഹൈക്കോടതി

വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളുടെ കാലപരിധി എത്രയാണ്?
അപേക്ഷിക്കുന്ന തിയതി മുതൽ 20 വർഷം മുൻപുവരെയുള്ള കാര്യങ്ങൾ

കൂടുതൽ അറിയാം 
Share it:

Commissions

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper