ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് ജ്ഞാനപീഠ പുരസ്‌കാരം. ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്ന ഭാഷകളിലെ സാഹിത്യ സൃഷ്ഠികൾക്കാണ് എല്ലാ വർഷവും ഈ പുരസ്‌കാരം സമർപ്പിക്കുന്നത്. 18-മത്തെ പുരസ്ക്കാരം ഇങ്ങനെ തിരഞ്ഞെടുത്ത കൃതികൾക്കായിരുന്നു സമ്മാനം നൽകിയിരുന്നത് അതിനുശേഷം പുരസ്ക്കാരം കൊടുക്കുന്നതിനു മുമ്പത്തെ 20 വർഷത്തെ സാഹിത്യരംഗത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് പുരസ്ക്കാരം നല്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമാവകാശമുള്ള സാഹു ജെയ്ൻ കുടുംബം സ്ഥാപിച്ച ജ്ഞാനപീഠം ട്രസ്റ്റ് ആണ് ഈ പുരസ്കാരം നൽകിവരുന്നത് .വാഗ്‌ദേവിയുടെ(സരസ്വതിദേവി) വെങ്കല ശില്പം, പ്രശസ്തിപത്രം, പതിനൊന്ന് ലക്ഷം രൂപയും അടങ്ങുന്നതാണ് അവാർഡ്.
ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ |
---|
1965: ജി. ശങ്കരക്കുറുപ്പ് - മലയാളം |
1966: താരാശങ്കർ ബന്ദോപാധ്യായ -ബംഗാളി |
1967: ഡോ.കെ.വി. പുട്ടപ്പ -കന്നട |
1967: ഉമ ശങ്കർ ജോഷി - ഗുജറാത്തി |
1968: സുമിത്രാനന്ദൻ പന്ത്-ഹിന്ദി |
1969: ഫിറാഖ് ഗോരാഖ്പു രി-ഉർദു |
1970: വിശ്വനാഥ സത്യനാരായണ-തെലുഗു |
1971: ബിഷ്ണു ഡേ-ബംഗാളി |
1972: രാംധാരി സിങ് ദിൻകർ-ഹിന്ദി |
1973: ദത്താത്രേയ രാമചന്ദ്ര ബെന്ദ്രേ-കന്നട |
1973: ഗോപിനാഥ് മൊഹന്ദി-ഒറിയ |
1974: വിഷ്ണു സഖറാം ഖണ്ഡേകാർ-മറാത്തി |
1975: പി.വി. അഖിലാണ്ഡം-തമിഴ് |
1976: ആശാപൂർണ്ണാ ദേവി-ബംഗാളി |
1977: കെ.ശിവറാം കാരന്ത്-കന്നട |
1978: സച്ചിദാനന്ദ ഹിരാനന്ദ വാത്സ്യായൻ-ഹിന്ദി |
1979: ബീരേന്ദ്ര കുമാർ ഭട്ടാചാര്യ-ആസാമീസ് |
1980: എസ്.കെ. പൊറ്റെക്കാട്-മലയാളം |
1981: അമൃതാ പ്രീതം-പഞ്ചാബി |
1982: മഹാദേവീ വർമ്മ-ഹിന്ദി |
1983: മാസ്തി വെങ്കടേഷ് അയ്യങ്കാർ-കന്നട |
1984: തകഴി ശിവശങ്കരപ്പിള്ള-മലയാളം |
1985: പന്നാലാൽ പട്ടേൽ-ഗുജറാത്തി |
1986: സച്ചിദാനന്ദ് റൊത് റോയ്-ഒറിയ |
1987: വിഷ്ണു വമൻ ഷിർവാദ്കർ-മറാത്തി |
1988: ഡോ.സി. നാരായണ റെഡ്ഡി-തെലുഗു |
1989 (25th) : ഖ്വാറത് ഉൾ ഐൻ ഹൈദർ-ഉർദു |
1990: വി.കെ.ഗോകാക്-കന്നട |
1991: സുഭാസ് മുഖോപാധ്യായ-ബംഗാളി |
1992: നരേഷ് മേത്ത-ഹിന്ദി |
1993: സീതാകാന്ത് മഹപത്ര-ഒറിയ |
1994: യു.ആർ. അനന്തമൂർത്തി-കന്നട |
1995: എം.ടി. വാസുദേവൻ നായർ-മലയാളം |
1996: മഹശ്വേതാ ദേവി-ബംഗാളി |
1997: അലി സർദാർ ജാഫ്രി-ഉർദു |
1998: ഗിരീഷ് കർണാട്-കന്നട |
1999: നിർമ്മൽ വർമ-ഹിന്ദി ഗുർദയാൽ സിങ്-പഞ്ചാബി |
2000: ഇന്ദിര ഗോസ്വാമി-ആസാമീസ് |
2001: രാജേന്ദ്ര കേശവ്‌ലാൽ ഷാ-ഗുജറാത്തി |
2002: ഡി. ജയകാന്തൻ-തമിഴ് |
2003: വിന്ദ കാരാന്ദികർ-മറാത്തി |
2004: റഹ്‌മാൻ റാഹി-കാഷ്മീരി |
2005: കുൻവാർ നാരായൺ-ഹിന്ദി |
2006: രവീന്ദ്ര കേൽക്കർ-കൊങ്കണി സത്യ വ്രത ശാസ്ത്രി-സംസ്കൃതം |
2007: ഒ.എൻ.വി. കുറുപ്പ്-മലയാളം |
2008: അഖ്‌ലാക് മുഹമ്മദ് ഖാൻ-ഉർദു |
2009: ശ്രീലാൽ ശുക്ല-ഹിന്ദി അമർ കാന്ത്-ഹിന്ദി |
2010: ചന്ദ്രശേഖർ കമ്പാർ-കന്നട |
2011: പ്രതിഭ റായ്-ഒഡിയ |
2012: റാവൂരി ഭരദ്വാജ-തെലുഗു |
2013: കേദാർനാഥ് സിംഗ്-ഹിന്ദി |
2014 (50th) : ബാലചന്ദ്ര നെമഡെ-മറാഠി |
2015: രഘുവീർ ചൗധരി-ഗുജറാത്തി |
2016: ശംഖ ഘോഷ്-ബംഗാളി |
2017: കൃഷ്ണ സോബ്തി - ഹിന്ദി |
2018(54th) : അമിതാവ് ഘോഷ്-ഇംഗ്ലീഷ് |
2019 (55th): അക്കിത്തം-മലയാളം |
RELATED QUESTIONS
# ജ്ഞാനപീഠ പുരസ്കാരത്തിന്റെ സമ്മാനത്തുക എത്രയാണ്?
11 ലക്ഷം രൂപ
# ജ്ഞാനപീഠ പുരസ്കാരം എത്ര ഭാഷകളിലെ സാഹിത്യ കൃതികൾക്കാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്?
# ജ്ഞാനപീഠ പുരസ്കാരം നൽകുന്നത് ആരാണ്?
ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റ്
# ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റ് സ്ഥാപിതമായ വർഷം?
1944
# ജ്ഞാനപീഠ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?
1961
# ജ്ഞാനപീഠ പുരസ്കാരം നൽകിത്തുടങ്ങിയ വർഷം?
1965
# ജ്ഞാനപീഠ പുരസ്കാരം ആദ്യമായി ലഭിച്ച ഭാഷ?
മലയാളം
# ജ്ഞാനപീഠ പുരസ്കാരം ആദ്യമായി ലഭിച്ച സാഹിത്യകാരൻ?
ജി.ശങ്കരക്കുറുപ്പ്
# ജി.ശങ്കരക്കുറുപ്പിന് ജ്ഞാനപീഠ പുരസ്കാരം നേടിക്കൊടുത്ത കൃതി?
ഓടക്കുഴൽ
# ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ വനിത?
ആശാപൂർണ്ണ ദേവി
# സംസ്‌കൃത ഭാഷയിൽ ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ വ്യക്തി?
സത്യ വ്രത ശാസ്ത്രി
# ഇംഗ്ലീഷ് ഭാഷയിൽ ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ വ്യക്തി?
അമിതാവ് ഘോഷ്
# ജ്ഞാനപീഠ പുരസ്കാരം നേടിയ മലയാളികളുടെ എണ്ണം?
6 (മുകളിലെ പട്ടികയിൽ കടുപ്പിച്ചു എഴുതിയിരിക്കുന്നു)
Testing Comment
ReplyDeletetest Replay
Delete